ad
Deshabhimani

ചരിത്രവിജയം

എസ്എഫ്ഐ മാർ ഇവാനിയോസ്

SFI.jpg

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 11:34 PM | 1 min read

വഞ്ചിയൂർ

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വീണ്ടും എസ്എഫ്ഐ യൂണിയൻ വിജയിച്ചു. കെഎസ്‍യുവിനെ ബഹുദൂരം പിന്നിലാക്കിയാണ് മുഴുവൻ ജനറൽ സീറ്റുകളിലും വൻ ഭൂരിപക്ഷത്തില്‍ എസ്എഫ്ഐ സ്ഥാനാർഥികൾ ചരിത്രവിജയം നേടിയത്.‌ 14 ല്‍ 12 സീറ്റും എസ്എഫ്ഐ സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം കെഎസ്‌-യുവില്‍‌നിന്ന് തിരിച്ചുപിടിച്ച യൂണിയനാണ് ഇത്തവണയും വന്‍‌ഭൂരിപക്ഷത്തില്‍‌ എസ്എഫ്ഐ നിലനിര്‍ത്തിയത്. കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്കാണ് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 31 കോളേജുകളിൽ 29ലും എസ്എഫ്ഐ വിജയിച്ചു. ഇതിന്റെ തുടർച്ചയായാണ് മാർ ഇവാനിയോസിലെ വിജയം. കോളേജില്‍ നടന്ന ആഹ്ലാദപ്രകടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ നന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് വിമൽ, സഞ്ജയ്‌ സുരേഷ്, കെ യു നികുഞ്ജൻ, എം എസ്‌ ശംഭു, ബി ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: ​മുഹമ്മദ് ആഷിക് (ചെയർമാൻ), അഭിനവ് എ സാജൻ (​ജനറൽ സെക്രട്ടറി), ​രാജലക്ഷ്മി (വൈസ് ചെയർപേഴ്സൺ), ജിതിൻ ഷാനവാസ് (എസ്എഫ്ഐ വഞ്ചിയൂർ ഏരിയ പ്രസിഡന്റ്), ജി എസ് ആരുണി (യുയുസിമാര്‍), എ ഗോപിക (​മാഗസിൻ എഡിറ്റർ), എസ് ആർ കാർത്തിക് (​ആർട്സ് ക്ലബ് സെക്രട്ടറി), ​അതുല്യ, ശ്രിയ (വനിതാ പ്രതിനിധികൾ), ജസ്റ്റിൻ ജോജി (​ഒന്നാംവർഷ യു ജി പ്രതിനിധി), പിയുഷ് കുറുപ്പ് (​രണ്ടാംവർഷ യു ജി പ്രതിനിധി), ഭവ്യ സുഭാഷ് (​രണ്ടാംവർഷ പി ജി പ്രതിനിധി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home