ശ്രീനാരായണഗുരു സമാധി ദിനാചരണം

ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന പ്രാർഥനാ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ശ്രീനാരായണ ഗുരുദേവന്റെ 98–-ാമത് മഹാസമാധിദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ശിവഗിരി മഹാസമാധി, ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം എന്നിവിടങ്ങളിലും വിവിധ ഗുരുദേവക്ഷേത്രങ്ങളിലും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദിനാചരണം നടന്നു. ഗുരുപൂജ, സർവമത പ്രാർഥന, അന്നദാനം, ഗുരു കൃതികളുടെ പാരായണം, ഘോഷയാത്ര എന്നിവയും നടന്നു. കണ്ണമ്മൂല ശ്രീനാരായണ ക്ലബ്ബിന്റെ നേതൃത്വത്തിൽ 98–ാമത് ശ്രീനാരായണ ഗുരുസമാധി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് ഗോപാലൻ തമ്പി, എൻജിനിയർ വിശ്വംഭരൻ, ക്ലബ് സെക്രട്ടറി എൻജിനിയർ എസ് ബിജു എന്നിവർ പങ്കെടുത്തു. ഗുരുദേവ കൃതികളുടെ ആലാപനവും അന്നദാനവും നടത്തി. ചാല ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണവും കമലേശ്വരം ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയുടെ വാർഷികവും പ്രൊഫ. സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എം എസ് വിനയചന്ദ്രൻ അധ്യക്ഷനായി. കൗൺസിലർമാരായ ഡി സജുലാൽ, വി വിജയകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ ബൈജു. സെക്രട്ടറി എസ് മോഹനകുമാർ, ഗ്രന്ഥശാല സാംസ്കാരിക വേദി കൺവീനർ എസ് അശോകൻ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം കോലത്തുകര ക്ഷേത്രസമാജം മഹാസമാധി ദിനാചരണം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആക്കുളം തുളസീധരൻ അധ്യക്ഷനായി. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കെ മോഹനൻ, സുധീഷ്,വിധു കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. പാറശാല പാറശാല ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ, ദൈവദശകപാരായണം, ഗുരുദേവ കൃതി പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. എസ് ലാൽ കുമാർ, ശാഖ സെക്രട്ടറി എൻ എസ് വാസൻ, ബി ബിനിൽ കുമാർ, പ്രജിൻ,ബി മുരുകൻ, പി സുരേന്ദ്രൻ, പി ജയകുമാരി,ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു. ചേരപ്പള്ളി അമ്മന്‍കോവില്‍ ജങ്ഷന്‍, ഇറവൂര്‍ വയലിക്കാട് ജങ്ഷന്‍ കടയ്ക്കുസമീപം, കോട്ടയ്ക്കകം ഹൗസിങ് ബോര്‍ഡ്, പൊട്ടന്‍ചിറ ജങ്ഷന്‍, ഐത്തി എസ്എസ് നഗര്‍ എന്നിവിടങ്ങളിൽ ഗുരുദേവ സമാധിദിനം സമുചിതമായി ആചരിച്ചു.









0 comments