ad
Deshabhimani

ശ്രീചിത്രയിൽ അത്യാധുനിക കെട്ടിടം

sri chithra institute

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസില്‍ നിര്‍മിച്ച കെട്ടിടം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 21, 2025, 02:28 AM | 1 min read

തിരുവനന്തപുരം

സയൻസും ടെക്നോളജിയും മെഡിക്കൽ രംഗവും തമ്മിലുള്ള സമന്വയത്തിന്റെ മാതൃകയാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ആരോഗ്യ രംഗത്ത് ചെലവ് കുറഞ്ഞ ഗവേഷണവും വികസനവും ശ്രീചിത്ര സാധ്യമാക്കുന്നു.ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ന്യൂറോ സർജറി, കാർഡിയോ വാസ്കുലാർ സർജറി എന്നിവയ്ക്കായി അത്യാധുനിക സംവിധാനത്തില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദ ഓൺലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്തുന്നതിന് ശ്രീചിത്ര മുഖ്യപങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജും പറഞ്ഞു. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, വി മുരളീധരൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, ഡോ. ശശി തരൂർ എംപി, വാർഡ് കൗൺസിലർ ഡി ആർ അനിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home