ad
Deshabhimani

ഗ്രാമം ഒലിച്ചുപോയത് നിമിഷങ്ങൾക്കകം; നേപ്പാൾ പ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ

Nepal.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 08:22 AM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയദുരന്തത്തിൽപെട്ടവർക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ പ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഭൂട്ടോകോസി, ത്രിശൂലി നദിക്കരയിലെ ഒട്ടുമിക്ക ഗ്രാമങ്ങളും പൂർണമായും ഒലിച്ചുപോയി.


പലയിടത്തും ഗ്രാമങ്ങളുടെയോ കെട്ടിടങ്ങളുടെയോ അവശേഷിപ്പുകൾ പോലുമില്ല. നദിക്കര കവിഞ്ഞൊഴുകിയ വെള്ളവും ചെളിയും ഗ്രാമങ്ങളെ പൂണ്ണമായും നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


ചെളിയിൽ പുതഞ്ഞ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വാഹനങ്ങളും മനുഷ്യരും ഒഴിക്കുനടക്കുന്ന ഭീകരദൃശ്യം. 40 കിലോമീറ്ററോളം റോഡുകളാണ് പൂർണമായും തകർന്നത്. പലയിടത്തും ചെളിയും മണ്ണും കൊണ്ടുമൂടിയതിനാൽ എത്രത്തോളം നാശനഷ്ടങ്ങളുണ്ടെന്ന് തിരിച്ചറിയാനായിട്ടില്ല.




കൈലാസ് മാനസരോവർ യാത്രയ്ക്കായി സഞ്ചരിച്ച വിവിധ സംഘങ്ങൾ, ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികൾ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ 290 ഇന്ത്യക്കാരെയാണ് കാണാതായത്. 84 ഇന്ത്യക്കാരെ വിവിധഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം പൂർണമായും തസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home