Deshabhimani

ഡൽഹി സമരത്തിന് ഐക്യദാർഢ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2026, 02:47 AM | 1 min read

തിരുവനന്തപുരം

ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കളെ അന്യായമായി കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചും ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടന്നു. സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, മഹിളാ അസോസിയേഷൻ, എഐകെഎസ്‌, എകെഎസ്‌, കെഎസ്‌കെടിയു തുടങ്ങിയ വർഗബഹുജനസംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. വെള്ളറട വെള്ളറടയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി എൽ രാജ് ഉദ്ഘാടനം ചെയ്തു. വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളറട പ്രദീപ് അധ്യക്ഷനായി. ആര്യൻങ്കോട്ട്‌ കർഷകസംഘം ഏരിയ പ്രസിഡന്റ്‌ കെ കെ സജയൻ ഉദ്ഘാടനം ചെയ്തു. വി മോഹനൻ അധ്യക്ഷനായി. ആനാവൂരിൽ സിഐടിയു ഏരിയ പ്രസിഡന്റ്‌ എസ് എസ് റോജി ഉദ്ഘാടനം ചെയ്തു. അരുൺ എച്ച് എസ് അധ്യക്ഷനായി. പാറശാല പാറശാല ഏരിയയിലെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. സിപിഐ എം, കർഷകസംഘം, കെഎസ്കെടിയു, സിഐടിയു സംയുക്തമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home