Deshabhimani

ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്ന് കുട്ടികൾക്ക് നൽകിയ സംഭവം

എസ്എടി സൂപ്രണ്ടിനെ ഉപരോധിച്ചു 


ഡിവൈഎഫ്ഐ പ്രവർത്തകർ എസ്എടി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ

ഡിവൈഎഫ്ഐ പ്രവർത്തകർ എസ്എടി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 23, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കുട്ടികൾക്ക് പരീക്ഷണം പൂർത്തിയാക്കി ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്നുകൾ നൽകിയ നടപടിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എസ്എടി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വ്യാഴം രാവിലെ നടന്ന ഉപരോധസമരത്തിൽ പങ്കെടുത്ത വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ച്‌ അറസ്റ്റ്‌ ചെയ്തുനീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി അനൂപ്, ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നിതീഷ്, പി ജി സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. എസ്എടി ആശുപത്രിവഴി വിതരണം ചെയ്ത മരുന്നുകളിൽ ഫിസിഷ്യൻ സാമ്പിൾ എന്നും ഫോർ ക്ലിനിക്കൽ ട്രയൽസ് ഒൺലി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഈ മരുന്ന്‌ കുട്ടികൾക്ക്‌ നൽകിയത്‌ അത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. വിവാദമായ മരുന്നുകമ്പനി പ്രതിനിധികളുമായി മന്ത്രി കെ മുരളീധരൻ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഈ മരുന്നുകമ്പനിയുമായി ഉണ്ടാക്കിയ ധാരണയെ കഴിഞ്ഞ സർക്കാരിന്റെ തലയിൽ വച്ചുകെട്ടാനാണ് മന്ത്രി ശ്രമിച്ചത്. ഉപരോധിച്ച നേതാക്കൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home