ബിജെപിയുടെ വഴിതടയൽ; പ്രതിഷേധിച്ച് സരസ്വതി അമ്മ

വഴി തടഞ്ഞതിൽ സമരക്കാരോട് പ്രതിഷേധിക്കുന്ന സരസ്വതി അമ്മ
പാളയം
ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് അവർ പ്രതിഷേധിച്ചത്. വയസ്സായവർക്കും സാധാരണക്കാർക്കും നടക്കേണ്ടവഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പിന്നീട് പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്.









0 comments