Deshabhimani

ഫസ്റ്റ് ക്ലാസ് റോഡാണ്

road

പേട്ട–ആനയറ–വെൺപാലവട്ടം റോഡ്

avatar
സഞ്ജയ്‌ സുരേഷ്‌

Published on Mar 21, 2026, 12:07 AM | 1 min read

വഞ്ചിയൂര്‍

"വണ്ടി കുടുങ്ങിയാൽ പിന്നെ ഹോണിന്റെ ബഹളമാണ്. രണ്ട് ബസുകൾ നേരെ വന്നാൽ തീർന്നു, അപ്പുറവും ഇപ്പുറവും വണ്ടികളുടെ നീണ്ട നിരയാകും. ബ്ലോക്കിനിടെ ചുമട് ഇറക്കുന്നത് ദുരിതമായിരുന്നു' പേട്ട കല്ലുംമൂടിൽ 45 വർഷമായി ചുമട്ടുതൊഴിലാളിയായ സുനിലിന്റെ ഓര്‍മയില്‍ പേട്ട–ആനയറ–വെൺപാലവട്ടം റോഡിന്റെ ബ്ലോക്ക് മാഞ്ഞിട്ടില്ല. എന്നാലിന്ന് ഈ റോഡിലൂടെയുള്ള യാത്ര സുനിലിന് അഭിമാനമാണ്. പഴയ ഇടുങ്ങിയ വഴികൾ മാറി, വികസനത്തിന്റെ പാതയായി. കഴക്കൂട്ടം മണ്ഡലത്തിലെ വികസനത്തിന്റെ മുഖമുദ്രയാണ്‌ പേട്ട–ആനയറ–വെൺപാലവട്ടം റോഡ്. ഏഴ് മീറ്റർമാത്രം വീതിയുണ്ടായിരുന്ന റോഡാണ് 14 മീറ്റർ വീതിയിൽ അത്യാധുനിക രീതിയില്‍ നിർമിച്ചത്. കിഫ്‌ബി വഴി 160.55 കോടി രൂപ ചെലവഴിച്ചു. അറുനൂറിലധികം കുടുംബങ്ങൾ ഭൂമി വിട്ടുനൽകി. നടപ്പാതകളും 13 ബസ് കാത്തിരിപ്പ;കേന്ദ്രങ്ങളുംകൂടി സജ്ജമാകുന്നതോടെ പാതയുടെ മുഖച്ഛായ പൂര്‍ണമായി മാറും. "മഴ പെയ്താൽ റോഡാകെ വെള്ളം കെട്ടി ചെളിയിൽ ചവിട്ടിവേണമായിരുന്നു ഭാരവും ചുമന്ന് നടക്കാൻ. ഓടപോലും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ ഓട, സീവേജ് പൈപ്പ്‌ലൈൻ, വാട്ടർ പൈപ്പ്‌ലൈൻ, സിറ്റി ഗ്യാസ് ലൈൻ എന്നിവയെല്ലാം റോഡിന്റെ അടിയിലൂടെ സുരക്ഷിതമായി ഒരുക്കിയിട്ടുണ്ട്. ഞങ്ങളുടെ ജോലിയും എളുപ്പമായി' സുനിലിന്റെ വാക്കുകളിൽ ജോലി സുഗമമായ സന്തോഷം. ബൈപാസിൽനിന്ന്‌ നഗരത്തിലേക്ക് വേഗത്തിലെത്താൻ സഹായിക്കുന്ന പാത ലുലുമാൾ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, കരിക്കകം ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാക്കി. വികസനം വന്നതോടെ റോഡിനിരുവശവും പുതിയ വ്യാപാര സ്ഥാപനങ്ങളും ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home