Deshabhimani

ജനകീയ ആരോഗ്യകേന്ദ്രം മന്ദിരസമുച്ചയം

കിഴുവിലം കാട്ടുംപുറം ജനകീയ ആരോഗ്യകേന്ദ്രത്തിനായി നിർമിച്ച മന്ദിരം എ ഷൈലജാബീഗം ഉദ്ഘാടനം ചെയ്യുന്നു

കിഴുവിലം കാട്ടുംപുറം ജനകീയ ആരോഗ്യകേന്ദ്രത്തിനായി നിർമിച്ച മന്ദിരം എ ഷൈലജാബീഗം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 03:02 AM | 1 min read

ചിറയിൻകീഴ്

കിഴുവിലം കുടുംബാരോഗ്യകേന്ദ്രത്തിനുകീഴിൽ കാട്ടുംപുറത്ത് നിർമിച്ച ജനകീയ ആരോഗ്യകേന്ദ്രം മന്ദിരം പ്രവർത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രജിത അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്ന്‌ അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് നിർമിച്ചത്‌. കുടുംബാരോഗ്യകേന്ദ്രത്തിനുകീഴിലുള്ള മൂന്ന്‌ സബ് സെന്ററുകളിലൊന്നാണ് കാട്ടുംപുറത്തേത്. ചുറ്റുമതിൽ, ഇന്റർലോക്ക്‌ അടക്കം അനുബന്ധപ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് എട്ടുലക്ഷം രൂപ അനുവദിച്ച് ടെൻഡർ പൂർത്തിയായിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌ ആർ ശ്രീകണ്ഠൻനായർ, എസ് വിനീത, എസ് സുലഭ, എ പ്രസന്ന, ഡോ. പി എസ് പത്മപ്രസാദ്, ഡോ. സൗമ്യ, ഷാനികുമാർ തുടങ്ങിയവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home