Deshabhimani

ചിറയിൻകീഴിൽ രണ്ട്‌ സിറ്റിങ്‌ സീറ്റിലെ യുഡിഎഫ് പരാജയം

എംഎല്‍എയുമായി ബന്ധപ്പെട്ട
വിവാദങ്ങൾ മടുപ്പിച്ചുവെന്ന്‌ പ്രവർത്തകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 01:56 AM | 1 min read

ചിറയിന്‍കീഴ്

ഉപതെരഞ്ഞെടുപ്പിൽ ചിറയിന്‍കീഴ് മണ്ഡലത്തിലെ യുഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ വ്യാപക അതൃപ്തി. മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കല്‍ വാര്‍ഡും ദയനീയപരാജയം ഏറ്റുവാങ്ങിയത് രമ്യ ഹരിദാസ്‌ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ്‌ കോണ്‍ഗ്രസിനുള്ളിൽ ഉയർന്ന വിമർശം. ജില്ലാ പഞ്ചായത്ത് അംഗത്തെ എംഎല്‍എ മര്‍ദിച്ചതും തന്റെ ഭാഗം ന്യായീകരിക്കാന്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അവമതിപ്പുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയും വിവാദങ്ങളും ഉണ്ടായത്. ഇത്‌ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായി. കൈയാങ്കളിയിൽ ഒരുവിഭാഗം നേതാക്കളെ എംഎൽഎ കൂടെനിര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ പ്രാദേശിക നേതാക്കള്‍ രണ്ടു ചേരിയായി. പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടവര്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കെതിരെ കരുക്കള്‍ നീക്കി. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് പ്രചാരണസമയത്തുതന്നെ അറിയാമായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

പരാജയകാരണം രമ്യ ഹരിദാസ്‌: സജാദ്

കോണ്‍ഗ്രസ്‌ സീറ്റുകള്‍ നഷ്ടമായതിനുപിന്നില്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ പ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സജാദ് ആരോപിച്ചു. മണ്ഡലത്തിൽനിന്ന് വിജയിച്ചശേഷം പ്രവര്‍ത്തകരെയും ജനങ്ങളെയും അവഗണിക്കുന്നു. താനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വീടുകയറി ആക്രമിക്കുന്ന അവസ്ഥയുണ്ടായി. എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി പാര്‍ടിയെയും ജനങ്ങളെയും വെറുപ്പിച്ചു. ഇതേവരെ ഖേദപ്രകടനത്തിനുപോലും എംഎൽഎ തയ്യാറായില്ല. നേതൃത്വം കാര്യങ്ങള്‍ മനസ്സിലാക്കി തനിക്കെതിരെയുള്ള നടപടി പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും സജാദ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home