പി ബാലകൃഷ്‌ണൻ അനുസ്മരണം

തിരുവനന്തപുരം
കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശാഭിമാനി അസിസ്റ്റന്റ് മാനേജരുമായിരുന്ന പി ബാലകൃഷ്‌ണന്റെ 10–-ാം ചരമവാർഷികം ആചരിച്ചു. കലാ സാംസ്കാരിക വിഭാഗമായ ഗ്രാൻമയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണത്തിൽ സെക്രട്ടറി ജി മധുസുദനൻ നായർ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് എം സോമശേഖരൻ അധ്യക്ഷനായി. പി കെ മുരകേശൻ, പി പ്രമോദ്, എൻ സദാനന്ദൻ, മിനർവ എസ് ബിമൽ, കെ വി മനോജ് കുമാർ, സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments