ad
Deshabhimani

ദേ വരുന്നു... പുതുപാത

നിർമാണം പുരോഗമിക്കുന്ന ആറ്റിങ്ങൽ ബൈപാസ്

നിർമാണം പുരോഗമിക്കുന്ന ആറ്റിങ്ങൽ ബൈപാസ്

avatar
പി പ്രദീപ്‌

Published on Mar 23, 2026, 12:00 AM | 1 min read

ചിറയിൻകീഴ്

ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് നിർമാണം പുരോഗമിക്കുന്നു. കഴക്കൂട്ടം-–കടമ്പാട്ടുകോണം ദേശീയപാതയുടെ ഭാഗമാണ് ബൈപാസ്. 45 മീറ്റർ വീതിയിൽ 29.83 കിലോമീറ്ററിലാണ് കഴക്കൂട്ടം–-കടമ്പാട്ടുകോണം ദേശീയപാത. പാലമൂടിനുസമീപം തുടങ്ങി ചിറയിൻകീഴ്റോഡിലെ രാമച്ചംവിള-, കൊല്ലമ്പുഴ, -ആലംകോട്,- പാലാംകോണം,- മണമ്പൂർ ,-ഏലാവഴി- ,-കല്ലമ്പലം ആയാംകോണത്ത് ദേശീയപാതയിൽ ബന്ധിപ്പിക്കുന്ന ആറ്റിങ്ങൽ ബൈപ്പാസിന് 11.15 കിലോമീറ്ററാണ് ദൂരം. രാമച്ചംവിള,കൊല്ലമ്പുഴ,മണമ്പൂർ, തൊട്ടിക്കല്ല് എന്നിവിടങ്ങളിൽ അടിപ്പാതകളും കീഴാറ്റിങ്ങൽ, ആലംകോട്, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളും മാമം ,-തോട്ടവാരം എന്നിവിടങ്ങളിൽ ചെറുപാലവും നിർമിക്കുന്നുണ്ട്‌. നിലവിലെ പാതയിൽനിന്ന് ഏഴുമുതൽ 15 മീറ്റർവരെയാണ് ഉയരം. ഇരുവശത്തും ഉയർന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചുമരുകൾ കെട്ടി അടച്ചാണ് നിർ
മാണം. ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാവുന്നവിധം സർവീസ് റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. സർവീസ് റോഡുകളിൽനിന്ന് ആറുവരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് കൃത്യമായ ഇടവേളകളിൽ റോഡ് താഴുന്നതൊഴിച്ചാൽ ഭൂരിഭാഗം ഇടവും ഉയർത്തിയാണ് നിർമാണം. 45 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. കഴക്കൂട്ടംമുതൽ കടമ്പാട്ട്കോണംവരെ 69 ഹെക്ടർ ഭൂമിയാണ് പാതവികസനത്തിനായി ഏറ്റെടുത്തത്. ഇതിൽ 40 ഹെക്ടറലധികവും ബൈപ്പാസിനുവേണ്ടിയായിരുന്നു .ഭൂമിക്കായി നൽകിയ തുകയിൽ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉപേക്ഷിച്ച ദേശീയപാത വികസനം എൽഡിഎഫ് സർക്കാരാണ് ഭൂമി ഏറ്റെടുത്തുനൽകി നഷ്ടപരിഹാരം ലഭ്യമാക്കി യാഥാർഥ്യമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home