നിർമലയുടെ ‘ഹാപ്പി ലൈഫ്’

ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിച്ച വീടിനുമുമ്പിൽ വെട്ടുകാട് സ്വദേശി നിർമല
സഞ്ജയ് സുരേഷ്
Published on Nov 11, 2025, 12:17 AM | 1 min read
വഞ്ചിയൂർ
"എപ്പോൾ വേണേലും നിലംപരിശായേക്കാവുന്ന വീട്ടിൽ പേടിയോടെയാണ് കഴിഞ്ഞിരുന്നത്. രണ്ട് പെൺകുട്ടികളെയുംകൊണ്ട് മാസത്തിലേറെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ആ ദുരിതത്തിന് അറുതിയായി’-– വെട്ടുകാട് വാർഡിലെ നിർമല പറയുന്നു. വർഷങ്ങളോളം ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലെ ദുരിതത്തിൽ കഴിഞ്ഞ നിർമലയ്ക്കും ഭർത്താവ് ഗണേശനും രണ്ട് പെൺമക്കൾക്കും വീടെന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായത് ലെെഫ് മിഷൻ പദ്ധതിയിലൂടെ. എല്ലാ മഴക്കാലത്തും നാലംഗ കുടുംബത്തിന് സ്വന്തം വീട് ഉപേക്ഷിച്ച് മാസങ്ങളോളം ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ചായിരുന്നു ആവലാതി. വാർഡ് കൗൺസിലറുടെ ശ്രമഫലമായി ലൈഫ് പദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്തി. തുടർനടപടികൾ വേഗത്തിലാക്കി. വെറും ഒന്പത് മാസംകൊണ്ട് വീടിന്റെ പണി പൂർത്തീകരിച്ചു– നിർമല സന്തോഷത്തോടെ പറഞ്ഞു. മഴ പെയ്താൽ ഒരുനിമിഷംപോലും കിടക്കാനാകാത്ത പഴയ വീട്ടിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷത്തിലാണ് നിർമലയും കുടുംബവും.









0 comments