ad
Deshabhimani

മുതലപ്പൊഴി: നിർമാണങ്ങൾ പുരോഗമിക്കുന്നു

muthalapozhi

മുതലപ്പൊഴിയിൽ പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു

avatar
പി പ്രദീപ്‌

Published on Apr 19, 2026, 11:10 PM | 1 min read

ചിറയിൻകീഴ് ​

മുതലപ്പൊഴി അഴിമുഖം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു.പെരുമാതുറ ഭാഗത്ത് നിലവിലുള്ള പുലിമുട്ടിന്റെ നീളം 425 മീറ്ററായി ഉയർത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 180 മീറ്റർ നിർമാണം പൂർത്തിയായി. കവാടം വടക്കുഭാഗം വരുന്ന വിധമാണ് പുനർ നിർമിക്കുന്നത്. താഴമ്പള്ളിയിൽ 480 മീറ്ററും പെരുമാതുറ ഭാഗത്ത് 420 മീറ്റർ നീളത്തിലും പുലിമുട്ട് നിർമിച്ച് 2020ലാണ് തുറമുഖം കമീഷൻ ചെയ്തത്. നിർമാണത്തിലെ അപാകത കാരണം മണലടിഞ്ഞ് നിരവധി വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. അന്പതിലേറെ തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. വള്ളവും വലയും നശിച്ച വകയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മണൽ നീക്കുന്നതിനായി വർഷംതോറും ഡ്രഡ്ജിങ് നടത്തി. ചാനലിലേക്ക് വീണുകിടന്ന ടെട്രാപോഡുകളും കല്ലുകളും നീക്കം ചെയ്തു. എന്നിട്ടും അപകടങ്ങൾ തുടർന്നു. ഇതോടെ ഹാർബർ വകുപ്പ് പുണെയിലെ സിഡബ്ല്യൂപിആർഎസിലെ ശാസ്ത്രജ്ഞരെ പഠനം നടത്താൻ ചുമതലപ്പെടുത്തി. പഠന റിപ്പോർട്ട് പ്രകാരമുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പുലിമുട്ട് നിർമാണത്തിനും ഇതര വികസന പ്രവൃത്തികൾക്കുമായി 177 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ സമ്പൂർണ വികസന പദ്ധതിയിലുൾപ്പെട്ടിട്ടുള്ള മറ്റ് പ്രവൃത്തികളുടെ കരാർ ക്ഷണിക്കും. മണൽമൂടിയ പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നഷ്ടപരിഹാരം നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്. ചിറയിൻകീഴ്, പുത്തൻതോപ്പ് മത്സ്യഭവനുകൾക്ക് കീഴിലെ 2433 മത്സ്യത്തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതി നിരക്കിലുള്ള 91 ദിവസത്തെ വേതനം ലഭിക്കും. ഇതോടൊപ്പം താഴമ്പള്ളി ഭാഗത്തെ തീരശോഷണം തടയുന്നതിനായി ഗ്രോയിനുകളുടെ നിർമാണവും നടന്നുവരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home