എംഡിഎംഎ പിടികൂടിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ

ജിബിൻ പി ചാക്കോ
കോവളം
എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കോട്ടയം ഓണംതുരുത്ത് വാസ്കോ ജങ്‌ഷന് സമീപം പാറ്റിയാൽ വീട്ടിൽ ജിബിൻ പി ചാക്കോ (35)യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ പിടികൂടാൻ കോട്ടയത്തെ വീട്ടിൽ എത്തിയപ്പോൾ ടെറസിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ രണ്ട് കാലുകൾക്കും ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കോട്ടയത്ത് 14 കേസ് ഉണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമാണ്. കഴിഞ്ഞ 14ന് 50 ഗ്രാം എംഡിഎംഎയുമായി പൂന്തുറ മാണിക്യംവിളാകം സ്വദേശി മുജീബ് റഹ്‌മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ കോവളം കാരോട് ബൈപാസിൽ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുനിന്ന് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടരന്വേഷണത്തിൽ 29ന് ആനയറ സ്വദേശി വിജയകുമാറും അറസ്‌റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽനിന്നാണ് ജിബിൻ പി ചാക്കോയെ അറസ്‌റ്റ് ചെയ്‌തത്.








0 comments