ad
Deshabhimani

സഹായിക്കാം ഷാമീനെ

ഷാമീൻ ഇബ്രാഹിം  അച്ഛനമ്മമാർക്കൊപ്പം

ഷാമീൻ ഇബ്രാഹിം അച്ഛനമ്മമാർക്കൊപ്പം

വെബ് ഡെസ്ക്

Published on Jul 10, 2026, 06:04 AM | 1 min read

വെള്ളറട

അർബുദബാധയെത്തുടർന്ന് വെള്ളറട മൂങ്ങോട് ഷാമീൻ മൻസിലിൽ ഷാമീൻ ഇബ്രാഹിം (26) അടിയന്തര ചികിത്സയ്ക്കായി സഹായം തേടുന്നു. വിദേശത്ത് ഡ്രൈവറായിരിക്കെ ‘ബി സെൽ ലിംഫോമ' സ്ഥിരീകരിച്ച യുവാവ് ആർസിസിയിൽ ചികിത്സയിലാണ്‌. ഇതിനകം ആറ് കീമോതെറാപ്പി പൂർത്തിയാക്കി. ഇനി ആറ് കീമോയും തുടർന്ന് ഹാർട്ടിസെൽ ട്രാൻസ്‌പ്ലാന്റേഷനും നടത്തേണ്ടതുണ്ട്‌. ഇതിന്‌ ഏകദേശം 60 ലക്ഷം രൂപ ചെലവുണ്ട്‌. അച്ഛൻ ഇബ്രാഹിമും അർബുദബാധിതനാണ്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാൽവിരലുകൾ നീക്കംചെയ്യേണ്ടി വന്നു. നിലവിൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. അമ്മ സബീന ബീവിക്ക് തൊഴിലുറപ്പിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ്‌ ഏക ആശ്രയം. സഹായം സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുടപ്പനമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67337007701 (ഐഎഫ്‌എസ്‌സി: SBIN0070588), ഗൂഗിൾ പേ : 9747370393.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home