ad
Deshabhimani

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വാർഷികം: സെമിനാർ സംഘടിപ്പിച്ചു

kerala university employees union
വെബ് ഡെസ്ക്

Published on Jul 27, 2026, 10:06 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി "ചരിത്രത്തെ തടവിലാക്കുന്ന ഫാസിസം: ഭരണഘടനയും വിദ്യാഭ്യാസത്തിന്റെ അതിജീവനവും" എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. അയ്യങ്കാളി ഹാളില്‍ വച്ച് നടന്ന സെമിനാറിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനും വാഗ്മിയുമായ ഡോ. സുനില്‍ പി ഇളയിടം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.


യൂണിയൻ പ്രസിഡന്റ്‌ സന്തോഷ്‌ ജി നായർ അധ്യക്ഷത വഹിച്ചു. എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറർ എം ഷാജഹാൻ, യൂണിയൻ ജനറല്‍ സെക്രട്ടറി സജിത്ഖാന്‍ എ എസ്, യൂണിയൻ ജോയിന്റ് സെക്രട്ടറി ഡോ. മെഹബൂബ് കെ എന്നിവർ സംസാരിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള സിവില്‍ സര്‍വീസ് സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉള്ള സമ്മാനങ്ങളും സെമിനാർ വേദിയിൽ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home