ad
Deshabhimani

ഗുരുവിന്റെ മണ്ണ്

സ്വപ്നങ്ങൾ പൂവണിയുന്ന വർക്കല

poratta polima
avatar
വൈഷ്‌ണവ്‌ ബാബു

Published on Mar 09, 2026, 07:50 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാനത്തിന് വഴിതെളിച്ച ശ്രീനാരായണ ഗുരുവിന്റെ മണ്ണ്. കമ്യൂണിസ്റ്റ് പാർടിയെയും ഇടതുപക്ഷ ആശയങ്ങളെയും എന്നും നെഞ്ചോടുചേർത്ത ജനത. മനോഹരമായ കായൽപ്പരപ്പുകളും ബീച്ചുകളും ഉൾപ്പെടുന്ന തലസ്ഥാന ജില്ലയുടെ അതിർത്തി മണ്ഡലം. വർക്കലയുടെ വികസന സ്വപ്നങ്ങൾക്ക്‌ കരുത്തേകി തുരങ്കം വഴിയുള്ള യാത്രയും സാധ്യമായി. ശ്രീനാരായണ ഗുരുവിന്റെ ജീവിതം പ്രതിപാദിക്കുന്ന ദൃശ്യവിസ്മയവുമായി ചിലക്കൂര്‍ തുരങ്കം യാത്രക്കാരെ കാത്തിരിക്കുകയാണ്‌. രണ്ടു നൂറ്റാണ്ടോളം മുമ്പ് പണിത തുരങ്കത്തിലൂടെയുള്ള ജലപാത എൽഡിഎഫ് സർക്കാരാണ്‌ വീണ്ടും ഗതാഗതയോഗ്യമാക്കിയത്‌.


വികസനം നിറഞ്ഞ 10 വർഷത്തിനുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വി ജോയി എംഎൽഎ നടത്തിയ വികസനത്തിന്റെ തുടർച്ചയാണ്‌ വർക്കല ആഗ്രഹിക്കുന്നത്‌. ലോക വിനോദ സഞ്ചാര ഭൂപടത്തിലും മണ്ഡലം ഇടംപിടിച്ചു. പാപനാശവും ശിവഗിരിയും ജനാർദനസ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന മണ്ഡലം വിനോദ സഞ്ചാര കേന്ദ്രമെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തി. വർക്കല നഗരസഭയും ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ പഞ്ചായത്തുകളുമാണ്‌ മണ്ഡലത്തിലുള്ളത്‌.


കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പിലും ദ്വയാംഗ മണ്ഡലമായിരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിയുടെ ടി എ മജീദിനെയും കെ ശിവദാസനെയുമാണ് നിയമസഭയിലേക്കയച്ചത്. 1960ൽ കമ്യൂണിസ്റ്റ് പാർടിയിലെ സി കെ ബാലകൃഷ്ണനും കോൺഗ്രസിലെ പാറയിൽ ഷംസുദ്ദീറും വിജയികളായി. 1965ൽ കെ ഷാഹുൽ ഹമീദിലൂടെ കോൺഗ്രസിനൊപ്പം നിന്നു. തുടർന്നുള്ള മൂന്ന്‌ തെരഞ്ഞെടുപ്പിലും സിപിഐയിലെ ടി എ മജീദായിരുന്നു വിജയി.


1980 മുതൽ തുടർച്ചയായി നാലുവട്ടം വർക്കലക്കാരുടെ സ്വന്തം ‘അണ്ണൻ' സിപിഐ എമ്മിലെ വർക്കല രാധാകൃഷ്ണൻ വിജയക്കൊടി പാറിച്ചു. 1996ൽ സിപിഐ എമ്മിലെ എ അലിഹസ്സനും. 2001ലും 2006ലും 2011ലും കോൺഗ്രസിലെ വർക്കല കഹാറിനൊപ്പംനിന്ന മണ്ഡലം 2016ൽ തെറ്റ്‌ തിരുത്തി. കഹാറിനെ 2386 വോട്ടുകൾക്കാണ് സിപിഐ എമ്മിലെ വി ജോയി പരാജയപ്പെടുത്തിയത്. തുടർന്ന്‌ 2021ലും വി ജോയി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.


അന്തിമ വോട്ടർപ്പട്ടിക


ആകെ വോട്ടർമാർ– 1,82,681

പുരുഷന്മാർ 85,848

സ്ത്രീകൾ 96,830

ട്രാൻസ്‌ജെൻഡർ 3

എസ്‌ഐആറിൽ കുറഞ്ഞത്‌ – 7901

2021 ലെ തെരഞ്ഞെടുപ്പ്‌


ഭൂരിപക്ഷം – 17,821

വി ജോയി (എൽഡിഎഫ്‌) – 68,816

ബി ആർ എം ഷഫീർ (യുഡിഎഫ്‌) – 50,995

എസ്‌ അജി (എൻഡിഎ) – 11,214



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home