കേന്ദ്രസംഘം സന്ദർശിച്ചു

കേന്ദ്രസംഘത്തെ പുല്ലുവിള മത്സ്യത്തൊഴിലാളി സംഘം കൺവീനർ ലിപിൻ ലോർദോന്റ് സ്വീകരിക്കുന്നു
കോവളം
മത്സ്യഫെഡിന്റെ കീഴിലുള്ള മികച്ച സംഘങ്ങളിൽ ഒന്നായ പുല്ലുവിള മത്സ്യത്തൊഴിലാളി വികസന ക്ഷേമനിധി സംഘം സന്ദർശിച്ച് കേന്ദ്രസംഘം. മത്സ്യഫെഡിന്റെ പ്രവർത്തനങ്ങൾ പഠിക്കാനായിരുന്നു സന്ദർശനം. സംഘത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രൊഫ. എസ് മഹേന്ദ്ര ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ. കെ കെ ത്രിപാഠി, കാമിൽ ഭുള്ളർ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ. മത്സ്യഫെഡ് എംഡി ഡോ. പി സഹദേവൻ, ബോർഡ് അംഗങ്ങൾ ജെറാൾഡ്, ഗ്രേസി ജോൺ, ജില്ലാ മാനേജർ ലാൽ പ്രീത, ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ അജന്താകുമാരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സംഘം കൺവീനർ ലിപിൻ ലോർദോന്റ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങൾ സെക്രട്ടറിയും മറ്റ് ജീവനക്കാരും വിശദീകരിച്ചു.










0 comments