കവടിയാറുകാരൻ എല്ലാവരുടെയും സുഹൃത്ത്

കോർപറേഷൻ കവടിയാർ വാർഡ് എൽഡിഎഫ് സ്ഥാനാർഥി എ സുനിൽകുമാറിന് ടെന്നീസ് ക്ലബ്ബിന് സമീപത്തെ പര്യടനത്തിനിടെ വിജയാശംസകൾ നേരുന്ന ഓട്ടോ തൊഴിലാളി
തിരുവനന്തപുരം
കവടിയാറുകാർക്ക് എ സുനിൽ കുമാർ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുതലാണ്. കവടിയാറിൽ ജനിച്ചുവളർന്ന സ്വന്തം നാട്ടുകാരൻ. കോർപറേഷൻ കവടിയാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായ എ സുനിൽകുമാറിന്റെ പ്രചാരണങ്ങളിലെല്ലാം ഇൗ സൗഹൃദത്തിന്റെ നിറപുഞ്ചിരികൾ കാണാം. 2005–2010 കാലയളവിൽ കൗൺസിലർ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന നേട്ടങ്ങൾ ആവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. നിലവിലെ വികസന മുരടിപ്പ് മറികടക്കാൻ എൽഡിഎഫിന്റെ വിജയം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയാണ് ജനം. 2005ൽ അദ്ദേഹം കൗൺസിലർ ആയിരുന്നപ്പോഴുള്ള വികസനങ്ങളിൽ ചിലതാണ് ടെന്നീസ് ക്ലബ് ബോട്ട് ക്ലബ്ബും ഗോപാലപിള്ള പാർക്ക് നവീകരണവും ജവഹർനഗർ പാർക്കുമെല്ലാം. രാജ്‌ഭവനിൽ പച്ചക്കറി തോട്ടം ആരംഭിച്ചത് അക്കാലത്താണ്. മുഖ്യമന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നു ഉദ്‌ഘാടനം. വാട്ടർ അതോറിറ്റി ടണൽ വിപുലീകരിച്ച് ഫുഡ് സ്ട്രീറ്റ്, തിക്കുറിശ്ശി ജങ്‌ഷൻ മുതൽ ജവഹർനഗർ പാർക്ക് വരെ സാംസ്‌കാരിക വീഥി, ടെന്നീസ് ക്ലബ് ബോട്ട് ക്ലബ്ബിൽ സ്ഥിരം സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയെല്ലാം അടുത്ത അഞ്ചുവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നവയാണെന്ന് സുനിൽകുമാർ പറഞ്ഞു. സിപിഐ എം പാളയം ഏരി കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗവും പാളയം ഏരിയ പ്രസിഡന്റുമാണ്. കവടിയാര്‍ ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947 ല്‍ മേയറായിരുന്ന പേരൂര്‍ക്കട ഗോപാലപിള്ളയുടെ സഹോദരപുത്രനാണ്.








0 comments