കണ്ണമ്മൂലയ്ക്ക് വേണം സതീഷ് കുമാറിനെ

കണ്ണമ്മൂല വാർഡ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ സതീഷ്‌കുമാർ വോട്ട് അഭ്യർഥിക്കുന്നു
തിരുവനന്തപുരം
വെള്ളം കയറി ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ... മഴ പെയ്തൊഴിയുമ്പോൾ വീട്ടിലെ സമ്പാദ്യങ്ങളെല്ലാം ഒഴുകിപ്പോകുന്നതിന്റെ വേദന... വേനൽമഴയിൽപ്പോലും കെട്ടിടങ്ങളിൽ കയറിനിന്ന കണ്ണമ്മൂലയുടെ പത്തുവർഷം മുമ്പുള്ള ചിത്രം ജനങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞുപോകുകയില്ല. എന്നാൽ, ഇന്ന് ആ പഴയ കണ്ണമ്മൂലയല്ല. ഭയമില്ലാതെ ഉറങ്ങാൻ, പ്രതീക്ഷയോടെ അടുത്ത മഴയെ കാത്തിരിക്കാൻ നാട്ടുകാർക്ക് ധൈര്യം പകർന്നത് ആരാണെന്ന് ഇവിടുത്തെ ഓരോ വോട്ടർമാർക്കുമറിയാം. കഴിഞ്ഞ പത്തുവർഷത്തിനിടെ കണ്ണമ്മൂലയുടെ ദുരിതചരിത്രം തിരുത്തിക്കുറിച്ചത് എൽഡിഎഫ് അംഗങ്ങളുടെ ഇച്ഛാശക്തിയാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ഒരു ജനതയ്ക്കുവേണ്ടി തോളോടുതോൾചേർന്ന് പ്രവർത്തിച്ചത് എൽഡിഎഫ് മാത്രമാണ്. രണ്ടുതവണ കൗൺസിലർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ തലസ്ഥാന വികസനത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച അഡ്വ. ആർ സതീഷ് കുമാറാണ് ഇത്തവണ എൽഡിഎഫിനുവേണ്ടി മത്സരരംഗത്തുള്ളത്. ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ പാർക്കുകൾ നവീകരിക്കുന്നതിനും പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നേതൃത്വം നൽകി. വ്യാസം കൂടിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം സുതാര്യമാക്കി. 2005-ൽ സതീഷ് കൗൺസിലറായിരിക്കുമ്പോഴാണ് കണ്ണമ്മൂല പുത്തൻപാലം ഭവനപദ്ധതിക്ക് തുടക്കമിട്ടത്. 150-ഓളം കുടുംബങ്ങൾക്ക് സ്വന്തമായി സുരക്ഷിതമായൊരിടം നൽകാൻ കഴിഞ്ഞു. പിന്നീട് 2015ലും 2020ലും എൽഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും വികസനപ്രവർത്തനങ്ങൾ തുടർന്നു. ഉള്ളൂർ, പട്ടം, കണ്ണമ്മൂല, ആമഴിയഞ്ചാൻ തോടുകൾ ഘട്ടംഘട്ടമായി നവീകരിക്കാൻ മുന്നിൽനിന്നു. സാധ്യമല്ലെന്ന് കരുതിയതൊക്കെയും നടപ്പാക്കാനായി. കരുതലിന്റെ ഈ വികസന നിലപാടിനെ നെഞ്ചേറ്റിയാണ് കണ്ണമ്മൂല വാർഡ് വീണ്ടും സതീഷ് കുമാറിനു വേണ്ടി നിലകൊള്ളുന്നത്.








0 comments