ad
Deshabhimani

വീടുകയറി ആക്രമണം; 
ഗർഭിണിക്കുൾപ്പെടെ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2026, 02:40 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസ്‌ പ്രതിയുടെ നേതൃത്വത്തിലുള്ള വീടുകയറി ആക്രമണത്തിൽ ഗർഭിണിക്കുൾപ്പെടെ പരിക്കേറ്റു. ചെങ്കൽച്ചൂള ഫ്ലാറ്റ്‌ നന്പർ 715ൽ സിൻസി (17), സവിത (27), സുചിത്ര (42), ദുൽഹാൻ (44) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. സിൻസി തൈക്കാട്‌ ഗവ. ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സയിലാണ്‌. ഞായർ രാത്രി ഒന്പതോടെയാണ്‌ സംഭവം. രാഷ്‌ട്രീയപരമായ അഭിപ്രായഭിന്നതയാണ്‌ ആക്രമണത്തിനുപിന്നിൽ. വാർഡ്‌ ക‍ൗൺസിലർ ഹരികുമാർ, കാപ്പ കേസിലെ പ്രതി ചെങ്കൽച്ചൂള ഫ്ലാറ്റ്‌ നന്പർ 500ൽ വിജി എന്നിവരുടെ നേതൃത്വത്തിലെത്തിയ വിനിത, സജീവ്‌, ലിബിൻ, സജ്ജു അശ്വിൻ, തംബുരു എന്നിവരടങ്ങിയ സംഘമാണ്‌ ആക്രമിച്ചത്‌. സവിതയുടെയും സുചിത്രയുടെയും തലയ്‌ക്ക്‌ ഗുരുതര പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home