ad
Deshabhimani

കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

kims heart
വെബ് ഡെസ്ക്

Published on Mar 24, 2026, 06:23 PM | 2 min read

തിരുവനന്തപുരം: കൊല്ലം സ്വദേശിയായ പത്തു വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ നടക്കുന്ന ആദ്യ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിലൂടെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണെന്ന് കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ.സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഹൃദയത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ കഴിയാത്തതും ശ്വാസകോശത്തിൽ ഉയർന്ന സമ്മർദ്ദമുണ്ടാക്കുന്നതുമായ അപൂർവവും ഗുരുതരവുമായ റിസ്ട്രിക്ടീവ് കാർഡിയോമയോപതി എന്ന അവസ്ഥയോടെയാണ് ദിയ ജനിച്ചത്. വിദഗ്ധ പരിശോധനയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴിയെന്ന് കണ്ടെത്തി. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ 36 വയസ്സുകാരന്റെ ഹൃദയമാണ് ദിയയ്ക്ക് നൽകിയതെന്ന് പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയാക് ട്രാൻസ്‌പ്ലാന്റ് വിഭാഗം ലീഡ് സർജനുമായ ഡോ. സൗമ്യ രമണൻ പറഞ്ഞു.


മൂന്നര മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം ദിയ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. വാർത്താസമ്മേളനത്തിൽ കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ എം നജീബ്, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ എന്നിവരും പങ്കെടുത്തു. മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. പ്രവീൺ മുരളീധരൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അതുൽ എബ്രഹാം, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീൻ, കൺസൾട്ടന്റ് ഡോ. ശ്യാം ശശിധരൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ വി, കാർഡിയാക് അനസ്തീഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുബാഷ് എസ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. കീർത്തി നാഥ് എസ്, പീഡിയാട്രിക് വിഭാഗത്തിലെ കൺസൾട്ടന്റും ചീഫ് ഇൻറൻസിവിസ്റ്റുമായ ഡോ. ഷിജു കുമാർ സി, പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിവാകർ ജോസ് ആർ.ആർ., എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home