ad
Deshabhimani

 സർഗം 2026

ചലച്ചിത്രഗാനാലാപനം: വിജയികൾ

‘സര്‍ഗം 2026’ കലോത്സവത്തിലെ ചലച്ചിത്രഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗവ. സെക്രട്ടറിയറ്റിലെ 
ജയ്സൺ തോമസും ആതിര വിജയനും കാവാലം ശ്രീകുമാറില്‍നിന്ന് പുരസ്കാരം സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Apr 23, 2026, 03:42 AM | 1 min read

തിരുവനന്തപുരം

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ കലാസാംസ്‌കാരിക സമിതി ധമനി സംഘടിപ്പിച്ച ‘സര്‍ഗം 2026’ കലോത്സവത്തിലെ ചലച്ചിത്രഗാനാലാപന മത്സരം സമാപിച്ചു. ഗവ. സെക്രട്ടറിയറ്റിലെ ജയ്സൺ തോമസും ആതിര വിജയനും ഒന്നാം സ്ഥാനം നേടി. 5000 രൂപയും ട്രോഫിയുമാണ് സമ്മാനം. ഗവ. സെക്രട്ടറിയറ്റിലെ ശ്രീഹരിയും മേഘയും രണ്ടാം സ്ഥാനം നേടി. എം കെ അഖിലേഷ്‌, അപർണ (പിഡബ്ല്യുഡി), എസ് നിഖിൽ, കെ ജി ലിനീറ്റ (പിഡബ്ല്യുഡി) എന്നിവരുടെ ടീമുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. യഥാക്രമം 3000, 2000 രൂപയും ട്രോഫിയുമാണ് സമ്മാനം. യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി കലോത്സവം നടത്തിയത്. സംഗീതസംവിധായകന്‍ കാവാലം ശ്രീകുമാർ സമ്മാനങ്ങൾ വിതരണംചെയ്‌തു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷനായി. ഡി അനിൽകുമാർ, ഡി എന്‍ അജയ്, ജി ബിജുകുമാർ, എ എസ് സജിത് ഖാൻ, എസ് സജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home