ad
Deshabhimani

ആഗസ്‌തിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 25.41 ശതമാനം വർധന

exporting from india

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 16, 2026, 07:10 AM | 1 min read

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതിയിൽ ആഗസ്‌തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 25.41 ശതമാനം വർധനവ്‌. 8268 കോടി ഡോളറിന്റെ കയറ്റുമതിയാണ്‌ ആഗസ്‌തിലുണ്ടായത്‌. കഴിഞ്ഞ വർഷം ആഗസ്‌തിൽ 6593 കോടി ഡോളറായിരുന്നു ആകെ കയറ്റുമതി. ഇതോടെ വ്യാപാരക്കമ്മി 941 ശതകോടി ഡോളറായി കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ആഗസ്‌തിൽ 1162 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി.


ഇറക്കുമതിയിലും വർധനവുണ്ടായിട്ടുണ്ട്‌. 9209 കോടി ഡോളറിന്റെ ഇറക്കുമതിയാണ്‌ ആഗസ്‌തിലുണ്ടായത്‌. കഴിഞ്ഞ വർഷം ആഗസ്‌തിൽ 7755 കോടി ഡോളറിന്റേതായിരുന്നു ഇറക്കുമതി. ചരക്കുകയറ്റുമതിയിൽ 26.12 ശതമാനത്തിന്റെ വർധനവുണ്ടായി. കഴിഞ്ഞ ആഗസ്‌തിൽ 3474 കോടി ഡോളറായിരുന്ന കയറ്റുമതി 4381 കോടി ഡോളറായി ഇ‍ൗ ആഗസ്‌തിൽ വർധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home