ad
Deshabhimani

വിവാഹ വാർഷികത്തിനിടെ തർക്കം

മകന്റെ അടിയേറ്റ്‌ അച്ഛൻ മരിച്ചു

തോമസ് എബ്രഹാം, പ്രതി ഷാനു

തോമസ് എബ്രഹാം, പ്രതി ഷാനു

avatar
സ്വന്തം ലേഖകൻ

Published on May 01, 2026, 12:00 AM | 1 min read

വെള്ളറട

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മകന്റെ മർദനമേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. ആക്രമണം തടയാൻ ശ്രമിച്ച ബന്ധുവിനും വെട്ടേറ്റു. കാഴ്‌ചപരിമിതൻകൂടിയായ അമ്പൂരി തുടിയൻകോണം കൂരല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷാനുവിനെ (31) കസ്റ്റഡിയിലെടുത്തു. ബുധൻ രാത്രി 11.15 ഓടെയാണ്‌ നാടിനെ നടുക്കിയ സംഭവം. വീട്ടിൽ വച്ച്‌ നടന്ന ഷാനുവിന്റെ രണ്ടാം വിവാഹ വാർഷികത്തിന്റെ ആഘോഷ ചടങ്ങിനിടെയാണ്‌ സംഘർഷമുണ്ടായത്. ആഘോഷത്തിനെത്തിയവരുമായി മദ്യപിച്ച് വഴക്കുണ്ടാക്കിയ ഷാനുവിനെ പിന്തിരിപ്പിക്കാൻ തോമസ്‌ ശ്രമിച്ചു. ഇതിൽ കുപിതനായ ഷാനു കസേരയെടുത്ത് അടിക്കുകയായിരുന്നു. അടിയേറ്റ്‌ വീണ തോമസിനെ ഉടൻ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തടയാൻ ശ്രമിച്ച ഷാനുവിന്റെ മാതൃസഹോദരൻ വർഗീസി (50)നും പരിക്കേറ്റു. ഇയാളെ ഷാനു പിച്ചാത്തികൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്കും ഇടുപ്പിനും പരിക്കേറ്റ വർഗീസ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.കോയന്പത്തൂരിൽ സ്‌പാ ജീവനക്കാരനായ ഷാനു ലാബ്‌ ടെക്‌നീഷ്യനായ ഭാര്യയുമൊത്ത്‌ അവിടെയാണ്‌ താമസം. വിവാഹവാർഷികം ആഘോഷിക്കാനായാണ്‌ ഇരുവരും നാട്ടിലെത്തിയത്‌. വെള്ളറട പൊലീസ് ഷാനുവിനെ കസ്റ്റഡിയിലെടുത്തു. തൊഴിലുറപ്പുതൊഴിലാളിയായിരുന്നു തോമസ് എബ്രഹാം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്‌ച. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിനിയാണ്‌ തോമസിന്റെ ഭാര്യ. മകൾ: ഷാനി തോമസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home