സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഫാനുകൾ നൽകി

വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും അനുവദിച്ച ഫാനുകളുടെ വിതരണം ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. മണ്ഡലത്തിലെ 23 സ്കൂളുകൾ, 42 അങ്കണവാടികൾ എന്നിവിടങ്ങളിലാണ് എനർജി മാനേജ്മെന്റ് സെന്ററിൽനിന്ന് അനുവദിച്ച ഫാനുകൾ വിതരണം ചെയ്തത്. മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ ട്രൈബൽ സ്കൂളുകളിലും ഫാനുകൾ വിതരണം ചെയ്തിരുന്നു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജൻ അധ്യക്ഷനായി. എനർജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രൻ, സിഇഡി സീനിയർ പ്രോഗ്രാം മാനേജർ ബൈജു നെല്ലനാട്, എസ്എംസി ചെയർമാൻ ഷിയാസ്, പിടിഎ പ്രസിഡന്റ് അനീഷ്, പ്രധാനാധ്യാപിക അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.










0 comments