ഫൈസലിന്റെ കൊലപാതകം; പ്രതി അറസ്‌റ്റിൽ

അൻസിൽ
ചിറയിൻകീഴ്
മുട്ടപ്പലത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫൈസലി (മിന്നൽ ഫൈ സൽ)ന്റേത് കൊലപാതകം ത ന്നെ. പ്രതി അറസ്‌റ്റിൽ. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് അറസ്‌റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. മോഷണ മുതൽ പങ്കിടുന്നതിനെ ചൊല്ലി മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ജൂൺ 20നായിരുന്നു സംഭവം. വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അൻസിലിന്റെ മൊഴി. ജൂലൈ ഒന്നിനാണ് ആളൊഴിഞ്ഞ വീട്ടിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു ഫൈസൽ. കൊലപാതകമാകാമെന്ന സൂചന ആദ്യഘട്ടത്തിലേ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം ഊർജിതമാക്കി. ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. തെളിവുകൾ ഇല്ലാതിരുന്ന സംഭവത്തിൽ വീട്ടിൽ ഭക്ഷണം കൊണ്ടുവന്നു നൽകിയ ഓട്ടോഡ്രൈവറിൽ നിന്നാണ് ചില വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ആറ്റിങ്ങൽ ഉൾപ്പെടെയുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതിയുടെ രൂപം കിട്ടിയെങ്കിലും ആളിനെ കണ്ടെത്താനായില്ല. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് കൂടുതൽ പ്രയാസം സൃഷ്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സിസിടിവിയിൽനിന്ന് അൻസിലും മറ്റൊരു യുവാവും ബാറിലേക്ക് പോകുന്നത് കണ്ടു. ഈ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ മീൻപിടിക്കാൻ ബോട്ടിൽ പോയപ്പോഴുള്ള പരിചയമാണെന്നും കൂടുതൽ അറിയില്ലെന്നും പറഞ്ഞു. തുടർന്ന് ബോട്ട് ഉടമയെ ക ണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അൻസിലിനെതിരെ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസും ചിറയിൻകീഴ് സ്റ്റേ ഷനിൽ മോഷണ കേസും ചെ ന്നൈയിൽ എൻഡിപിഎസ് കേ സുമുണ്ട്. ഉദ്യോഗസ്ഥരായ കെ കെ പ്രശോഭൻ, അനുരാജ്, ലൈ സാദ് മുഹമ്മദ്, സുനു മോൻ, അൻസാർ, ഷജീർ, രഞ്ജിത്ത്, മനോജ്, ബൈജു, പ്രദീപ്, ശരത്, വിജേഷ്, വിഷ്ണു, വിനു, ധന്യ, മുജീബ്, ജിഷ്ണു, സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.









0 comments