Deshabhimani

ഇഎസ്‌എ ആശങ്ക തീർക്കണം

മലയോര ജനത തെരുവിലിറങ്ങി

മലയോര ഹർത്താലിന് ഐക്യദാർഢ്യവുമായി എജീസ് ഓഫീസിലേക്ക് കേരള കർഷക സംഘം നടത്തിയ മാർച്ച്

മലയോര ഹർത്താലിന് ഐക്യദാർഢ്യവുമായി എജീസ് ഓഫീസിലേക്ക് കേരള കർഷക സംഘം നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 27, 2026, 11:55 PM | 2 min read

കാട്ടാക്കട/വിതുര/വെള്ളറട

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല മേഖലയായി അടയാളപ്പെടുത്തിയ ജനവാസമേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘവും ആദിവാസി ക്ഷേമ സമിതിയും സംഘടിപ്പിച്ച മലയോര ഹർത്താൽ സന്പൂർണം. പരിസ്ഥിതിലോല പ്രദേശങ്ങളായി കരട്‌ വിജ്ഞാപനമിറക്കിയ തെന്നൂർ, പെരിങ്ങമ്മല, വിതുര, മണ്ണൂർക്കര, കള്ളിക്കാട്‌, വാഴിച്ചൽ, അന്പ‍‍ൂരി വില്ലേജുകളിലാണ്‌ ഹർത്താൽ സംഘടിപ്പിച്ചത്‌. മലയോരത്തെ പൊതുജനങ്ങളും കടകൾ അടച്ചിട്ട്‌ വ്യാപാരികളുമുൾപ്പെടെയുള്ളവർ ഹർത്താലിന്‌ ഐക്യദാർഢ്യമേകി. പെരിങ്ങമ്മല പഞ്ചായത്തിന് മുന്പിൽ കർഷകസംഘവും എകെഎസും സംഘടിപ്പിച്ച ധർണ സിപിഐ എം വിതുര ഏരിയ സെക്രട്ടറി പി എസ് മധു ഉദ്ഘാടനം ചെയ്തു. കാട്ടിലെക്കുഴി ഹരികുമാർ അധ്യക്ഷനായി. എ എം അൻസാരി, ഡി പുഷ്‌കരാനന്ദൻ നായർ, ജോൺകുട്ടി, കെ ആർ രാമഭദ്രൻ, വി എസ് പ്രമോദ്, ടി പ്രതിഷ്, ഷെഹനാസ്, കാരേറ്റ് വിജയൻ, കുറുപ്പൻകാല അനിൽ എന്നിവർ സംസാരിച്ചു. മടത്തറ, കൊല്ലയിൽ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ കർഷകസംഘം കൊല്ലം ജില്ലാ സെക്രട്ടറി അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കലയപുരം അൻസാരി അധ്യക്ഷനായി. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ഡി സുബ്ബലാൽ, പി എസ് മധു, എം എസ് മുരളി, കരകുളം ബാബു, എ എം അൻസാരി, ഡോ. കെ ആർ ഷൈജു എന്നിവർ സംസാരിച്ചു. വിതുര ജങ്‌ഷനിൽ എകെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം എൽ കിഷോർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ ട്രഷറർ വിജയൻ അധ്യക്ഷനായി. വിജുമോഹൻ, എസ് സഞ്ജയൻ, വിനീഷ് കുമാർ, സുഭാഷ്, ബി സദാനന്ദൻ കാണി എന്നിവർ സംസാരിച്ചു. അമ്പൂരി ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഐ ബി സതീഷ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ കെ വിജയൻ അധ്യക്ഷനായി. വി എസ് ഉദയൻ, വി എസ് രമണി, കെ കെ സജയൻ, സനാതനൻ, ബിജു തുരുത്തേൽ, ബി ഷാജി, ഷിബു ചാക്കപ്പാറ, കൊണ്ടകെട്ടി സുരേന്ദ്രൻ, ലാലു കുന്നത്തുകാൽ തുടങ്ങിയവർ സംസാരിച്ചു. കുറ്റിച്ചൽ ജങ്‌ഷനിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഐ സാജു ഉദ്ഘാടനം ചെയ്തു. എം അഭിലാഷ് അധ്യക്ഷനായി. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ ജെ എൻ ഷമീർഖാൻ, വി രമേശ്, ആർ സുദർശനൻ, കോട്ടൂർ സലീം, സി എസ് സുഗതകുമാർ, ജി മണികണ്ഠൻ, കോട്ടൂർ വി രാജീവ് എന്നിവർ സംസാരിച്ചു. കള്ളിക്കാട് വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും സിപിഐ എം നെയ്യാർഡാം ലോക്കൽ സെക്രട്ടറി കള്ളിക്കാട് സുനിൽ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുമാർ അധ്യക്ഷനായി. കെ രാമചന്ദ്രൻ, ശ്രീകണ്ഠൻ നായർ, എ ശ്രീകുമാർ, വി എസ് ശ്യാംലാൽ, സജിനിമോൾ, എം സതീഷ്‌ കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home