കോൺഗ്രസ് കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി അനാദരവ്

കഴക്കൂട്ടം കുമിഴിക്കര ജങ്‌ഷനിലെ കോൺഗ്രസ് കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയനിലയിൽ
കഴക്കൂട്ടം
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അനാദരിച്ച് കോൺഗ്രസ്. കഴക്കൂട്ടം കുമിഴിക്കര ജങ്‌ഷനിലെ കോൺഗ്രസ് കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി. ഇരുവശത്തും കോൺഗ്രസ് പതാകയും നടുക്ക് ദേശീയ പതാകയും ഉയർത്തുകയായിരുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് പതാക ഉയർത്തിയത്. ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചട്ടപ്രകാരം മറ്റ് കൊടികൾക്കൊപ്പം ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമാണ്. സംഭവം വിവാദമാകുകയും ജനങ്ങൾ പ്രതിഷേധം ഉയർത്തുകയും ചെയ്‌തതിനെ തുടർന്ന് ഉച്ചയോടെ ദേശീയ പതാക കോൺഗ്രസുകാർക്ക് അഴിച്ചുമാറ്റേണ്ടിവന്നു.









0 comments