ഇന്ന് അത്തം; മലയാളികളുടെ ഓണനാളുകൾക്ക് തുടക്കം

ഫോട്ടോ: കെ എസ് ആനന്ദ്
തിരുവനന്തപുരം : മലയാളികളുടെ ഓണനാളുകൾക്ക് ഇന്ന് തുടക്കം. അത്തംമുതൽ ആരംഭിക്കുന്ന ആഘോഷങ്ങളുടെ 11–ാം ദിവസമാണ് ഇക്കുറി തിരുവോണം. ചോതിനാൾ രണ്ടുദിവസം വരുന്നതിനാലാണിത്. കർക്കടകമാസ അവസാനം അത്തം പിറക്കുന്ന അപൂർവതയും ഇക്കുറിയുണ്ട്. 17നാണ് ചിങ്ങപ്പിറവി. 25ന് ഉത്രാടവും 26ന് തിരുവോണവും. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തംഘോഷയാത്ര ഇന്ന് നടക്കും.
മലയാളിയുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിയും. തോവാളയിൽ നിന്നുള്ള പൂക്കളുടെ ഒഴുക്കാവും ഇനിയുള്ള നാളുകളിൽ. അത്തം മുതൽ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത. തുമ്പ പൂവ് കൊണ്ടാണ് തുടക്കം. വട്ടത്തിലിടുന്ന പൂക്കളം ഓരോ ദിവസവും വലുതാകും. തിരുവോണം വരെയുള്ള ദിനങ്ങൾ വർണ്ണങ്ങളുടെയും വള്ളംകളികളുടെയും വിഭവസമൃദ്ധമായ ഓണസദ്യയുടെയും ആഘോഷരാവുകളാണ്.
എന്നാൽ അത്തം പത്തിന് തിരുവോണമെന്ന ചൊല്ല് ഇത്തവണ മാറും. പതിനൊന്നാം ദിവസമാണ് തിരുവോണമെത്തുക. കർക്കടക മാസ അവസാനം അത്തം പിറക്കുകയെന്ന അപൂർവതയും ഇക്കുറിയുണ്ട്.









0 comments