ബംഗളൂരു - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ 20ന്

photo credit: Southern Railway
തിരുവനന്തപുരം : ഓണം പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 20ന് രാത്രി 10.30ന് ബംഗളൂരൂ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ (06567) 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ എത്തിച്ചേരും. അതേദിവസം വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 22ന് രാവിലെ 6ന് ബംഗളൂരുവിൽ എത്തും.
ചെന്നൈ - കൊല്ലം ഓണം സ്‌പെഷ്യൽ ട്രെയിൻ: ശാസ്താംകോട്ടയിൽ സ്റ്റോപ്പ്
കൊല്ലം : ഓണം സീസണിൽ സർവീസ് നടത്തുന്ന ചെന്നൈ–കൊല്ലം–ചെന്നൈ (06119/06120) പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് ദക്ഷിണ റെയിൽവേ. വ്യാഴാഴ്ചകളിൽ ട്രെയിൻ നമ്പർ 06119 (ചെന്നൈ–കൊല്ലം സ്‌പെഷ്യൽ) ശാസ്താംകോട്ടയിൽ രാവിലെ 5.08ന് എത്തും. വെള്ളിയാഴ്ചകളിൽ തിരിച്ചുള്ള ട്രെയിൻ നമ്പർ 06120 (കൊല്ലം–ചെന്നൈ സ്‌പെഷ്യൽ) ശാസ്താംകോട്ടയിൽ രാവിലെ 10.57 നിർത്തും. നേരത്തെ ട്രെയിൻ അനുവദിച്ചപ്പോൾ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.








0 comments