ad
Deshabhimani

ലാ ലിഗ: റയോ വയ്യകാനോയെ തകർത്ത് സെവിയ്യ

La liga

Photo: Sofascore

വെബ് ഡെസ്ക്

Published on Aug 16, 2026, 07:05 AM | 1 min read

സെവിയ്യ : ലാ ലിഗ സീസണിലെ ആദ്യ പോരാട്ടത്തിൽ നാടകീയ വിജയവുമായി സെവിയ്യ. റാമോൺ സാഞ്ചസ് പിസ്ഹുവാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയോ വയ്യകാനോയെ 2-1ന് തകർത്തു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ആൽവാരോ ഗാർസിയയിലൂടെ റയോ വയ്യകാനോ മുന്നിലെത്തി. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ സെവിയ്യ ശക്തമായി തിരിച്ചടിച്ചു.


52-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോൺ ഗുരിഡി സെവിയ്യയെ ഒപ്പമെത്തിച്ചു. 88-ാം മിനിറ്റിൽ കികെ സലാസ് റെഡ് കാർഡ് കിട്ടി പുറത്തായത് സെവിയ്യക്ക് തിരിച്ചടിയായി. 10 പേരുമായി പോരാടിയ സെവിയ്യ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച രണ്ടാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിജയഗോൾ നേടി. പെക് ഫെർണാണ്ടസാണ് ടീമിന്റെ നിർണായക വിജയം സമ്മാനിച്ചത്. മികച്ച സേവുകളോടെ തിളങ്ങിയ സെവിയ്യ ഗോൾകീപ്പർ ഒഡീസിയാസ് വ്ലാച്ചോഡിമോസാണ് മത്സരത്തിലെ മികച്ച താരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home