മാനവീയം വീഥിയിലെ വിലക്ക്
പ്രതിഷേധിച്ച സാംസ്കാരിക പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു

മാനവീയം വീഥിയിൽ പുഷ്പവതി പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെതിരെ കോർപ്പറേഷനിൽ പ്രതിഷേധിച്ച സാംസ്കാരിക പ്രവർത്തകരെ പൊലീസ് തള്ളിമാറ്റുന്നു
തിരുവനന്തപുരം
കലാകാരർക്കായി സംസ്ഥാന സർക്കാർ അനുവദിച്ച സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് തടയിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുന്നു. മാനവീയത്തിൽ ഗായിക പുഷ്‌പവതിയുടെ പാട്ട് വിലക്കിയ നടപടിക്കെതിരെ സാംസ്‌കാരികപ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. നാടകപ്രവർത്തകൻ ഡി രഘൂത്തമൻ, കവി വിനോദ് വൈശാഖി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കെ ജി സൂരജ്, സെക്രട്ടറി എസ് രാഹുൽ, ജോയിന്റ് സെക്രട്ടറി എസ് എസ് ദീപു, ആക്ടിവിസ്റ്റ് ദിയ സന തുടങ്ങിയവരാണ് ഉപരോധിച്ചത്. പുഷ്‌പവതിയുടെ സംഗീതപരിപാടി തടഞ്ഞതിൽ ഉദ്യോഗതലത്തിൽ ഇടപെടൽ നടന്നിട്ടില്ലെന്ന് കോർപറേഷൻ സെക്രട്ടറി സാംസ്‌കാരികപ്രവർത്തകരോട് പറഞ്ഞു. പിന്നീട് പൊലീസിനെ ഉപയോഗിച്ച് ആറുപേരെയും അറസ്റ്റ് ചെയ്‌ത് നീക്കി. തിങ്കൾ പകൽ 11ന് അറസ്റ്റ് ചെയ്‌ത സാംസ്‌കാരികപ്രവർത്തകരെ വൈകിട്ട് 5.30 കഴിഞ്ഞാണ് വിട്ടയച്ചത്.









0 comments