Deshabhimani

എൻഎൽസിയിൽ 143 എക്സിക്യൂട്ടീവ്‌ ട്രെയിനി

എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Limited) ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വെബ് ഡെസ്ക്

Published on Nov 17, 2026, 08:04 PM | 1 min read

എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Limited) ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവിധ എൻജിനിയറിങ്‌ ശാഖകളിലായി ആകെ 143 ഒഴിവുണ്ട്‌. മെക്കാനിക്കൽ-–66, ഇലക്ട്രിക്കൽ–44, സിവിൽ-–23, മൈനിങ്‌–- 10 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകൾ. തമിഴ്‌നാട്ടിലെ നെയ്‌വേലി, രാജസ്ഥാനിലെ ബർസിങ്‌സർ, ഒഡിഷയിലെ തലബീര, ഝാർഖണ്ഡിലെ സൗത്ത് പച്വാര തുടങ്ങിയ എൻഎൽസിഐഎല്ലിന്റെ വിവിധ പ്രോജക്ട് സൈറ്റുകളിലും പവർ സ്റ്റേഷനുകളിലുമായിരിക്കും പരിശീലനവും നിയമനവും. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച്‌ അറിയാൻ വിജ്ഞാപനം കാണുക. പ്രായപരിധി: 30. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഒരു വർഷത്തെ ട്രെയിനിങ്‌ കാലയളവിൽ പ്രതിമാസം 50,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെ ഏകദേശം 14.50 ലക്ഷം രൂപ വാർഷിക സിടിസി ലഭിക്കും. വിജകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്തും. ജനറൽ, ഇഡബ്ല്യുഎസ്‌, ഒബിസി വിഭാഗങ്ങൾക്ക് 854 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി/എസ്‌ടി/ഭിന്നശേഷി/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. ഇവർ 354 രൂപയുടെ പ്രൊസസിങ് ഫീസ് മാത്രം അടച്ചാൽ മതി. www.nlcindia.in വഴി അപേക്ഷിക്കണം. രജിസ്ട്രേഷനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി ഡിസംബർ 14.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home