Deshabhimani

കോഴിക്കോട് ഹ്യൂണ്ടായ് ഷോറൂമിലേക്ക് കാറിടിച്ച് കയറ്റി; ജീവനക്കാർക്ക് പരിക്ക്

Hyundai Showroom in Kozhikode.jpg
വെബ് ഡെസ്ക്

Published on Nov 17, 2026, 08:10 PM | 1 min read

കോഴിക്കോട്: ആപ്‌കോ ഹ്യൂണ്ടായ് ഷോറൂമിലേക്ക് കാറിടിച്ച് കയറ്റി ആക്രമണം നടത്തിയ ഒരാൾ പിടിയിൽ. നാലംഗ സംഘം ഓടിച്ച പജേറോ വാനാണ് ഇടിച്ചുകയറ്റിയത്. ഇവർ ജീവനക്കാരെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. നാലംഗ സംഘത്തിലെ ആദർശ് (30)നെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.


ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പുതിയറ മിംസ് ആശുപത്രിക്ക് സമീപത്തെ ഷോറൂമിലാണ് അക്രമം നടന്നത്. ഈ സമയം ഷോറൂമിനുള്ളിൽ ജീവനക്കാരും കാർ വാങ്ങാനെത്തിയവരുമുണ്ടായിരുന്നു. വാഹനം പാഞ്ഞടുക്കുന്നത് കണ്ട് ഇവർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഘത്തിലെ മൂന്നുപേർ ഇതിനിടയിൽ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home