മരുതൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു; 16 പേര്‍ക്ക് പരിക്ക്

പേരൂര്‍ക്കട
എംസി റോഡിൽ വട്ടപ്പാറ മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ ഷാജി (43), കണ്ടക്ടര്‍ വിഷ്ണു (37), ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഷാജഹാന്‍ (34), യാത്രക്കാരായ ജിജുരാജ് (41), സോണ (27), മഹിമ (20), അശോക് കുമാര്‍ (41), മോഹനന്‍ (46), ജോണ്‍ മാത്യു (54), രാധാകൃഷ്ണന്‍ (55), സ്മിത (44), ബിജുകുമാര്‍ (50), റീന (50), സുരേഷ് (56), അശിന്‍ (28), വില്‍സന്‍ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജി, വിഷ്ണു, ഷാജഹാൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ബുധൻ രാവിലെ ആറിനാണ് അപകടം. കാട്ടാക്കട ഡിപ്പോയില്‍നിന്ന് പത്തനംതിട്ട മൂഴിയാറിലേക്ക് പോയ ബസും കര്‍ണാടകത്തില്‍നിന്ന് ചരക്കുമായി തിരുവനന്തപുരത്തേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വിവരം നാട്ടുകാർ മണ്ണന്തല പൊലീസിലും അഗ്നി രക്ഷാസേനയിലും അറിയിച്ചു. അഗ്നി രക്ഷാസേനയെത്തി ഇരു വാഹനങ്ങളിലെയും ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് നീക്കംചെയ്തു. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ജോര്‍ജ്, പോള്‍, സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍ എം ഷാഫി, മണ്ണന്തല എസ്എച്ച്ഒ കണ്ണന്‍, എസ്ഐ ആര്‍ എസ് വിപിന്‍ എന്നിവർ ഉള്‍പ്പെട്ട സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എംസി റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മണ്ണന്തല പൊലീസ് കേസെടുത്തു. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.








0 comments