അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന ബജറ്റ്: എം വി ജയരാജൻ

തിരുവനന്തപുരം
മണ്ണും ആകാശവും കടലുമെല്ലാം അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന ബജറ്റാണ് വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സംഘടിപ്പിച്ച സെക്രട്ടറിയറ്റ് ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മംഗളൂരു യാത്ര ഡീലിന്റെ ഭാഗമായിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരണം നൽകാതെ ഒളിച്ചോടി. സുവ്യക്തമായ മദ്യനയം യുഡിഎഫിനില്ല. ബക്കാഡി കന്പനിക്ക് വീര്യം കുറഞ്ഞ മദ്യം തയ്യാറാക്കാനുള്ള അനുമതി നൽകിയത് ഖജനാവ് കൊള്ളയടിക്കാനാണ്. തെരഞ്ഞെടുപ്പിൽ ലഭിച്ച ഫണ്ടിന്റെ പ്രത്യുപകാരമാണിത്. അഴിമതിരഹിത സംസ്ഥാനമെന്ന ഖ്യാതി വി ഡി സതീശന്റെ കാലത്ത് നഷ്‌ടപ്പെടുന്നുവെന്നും ജയരാജൻ പറഞ്ഞു.









0 comments