ad
Deshabhimani

ബാഗി ജീൻസും 
ടി ഷര്‍ട്ടും സ്‌കൂളിൽ 
ചെത്തിനടക്കാം...

Baggy jeans and a T-shirt

ജീന്‍സും ടി ഷര്‍ട്ടും ധരിച്ചെത്തിയ കുട്ടികള്‍

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

കിളിമാനൂര്‍

രാജാ രവിവര്‍മ ഗേള്‍സ് എച്ച്‌എസ്‌എസിൽ ഹയര്‍ സെക്കൻഡറി കുട്ടികളുടെ ദീര്‍ഘകാലമായ ആവശ്യത്തിന്‌ ഒടുവിൽ പച്ചക്കൊടി. ആഴ്ചയില്‍ ഒരുദിവസമെങ്കിലും ‘ജെന്‍ സീ സ്റ്റൈലി’ല്‍ സ്കൂളില്‍ വരണമെന്നത് കുട്ടികളുടെ ഏറെ കാലമായുള്ള ആഗ്രഹമായിരുന്നു. ഇനിമുതല്‍ എല്ലാ ബുധനാഴ്ചയും ടി ഷര്‍ട്ടും ബാഗി ജീന്‍സും ധരിച്ച് സ്കൂളിലെത്താം. മാറുന്ന കാലത്തിനൊപ്പം വസ്ത്രധാരണത്തിലെ കാഴ്ചപ്പാടും മാറണമെന്ന ചിന്തയാണ് മാനേജ്മെന്റിനെ തീരുമാനമെടുക്കാന്‍ പ്രോത്സാഹിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home