നാടാകെ കായികോത്സവങ്ങൾ

‘അങ്കം’ സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി ചെറുതുരുത്തിയിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരം
തൃശൂർ
നാടിനെയാകെ കായിക ആവേശത്തിലാക്കി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അങ്കം’ സ്‌പോർട്‌സ് കാർണിവലിൽ ജില്ലയിലാകെ വിവിധ കായിക മത്സരങ്ങളാണ് നടക്കുന്നത്. ഡിവൈഎഫ്‌ഐ യൂണിറ്റ്, മേഖല, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കുന്നത്. ഫുട്‌ബോൾ, ക്രിക്കറ്റ്, ബാസ്‌കറ്റ് ബോൾ, വടംവലി, കബഡി, വോളിബോൾ, ബാഡ്‌മിന്റൺ, നീന്തൽ തുടങ്ങിയ ജനപ്രിയ കായിക ഇനങ്ങൾ മുതൽ തലമപ്പന്ത് കളിവരെ നടന്നു. ചൂണ്ടയിടൽ, ഗോലിക്കായ മത്സരം, ലുഡോ തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളും സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി അരങ്ങേറി. ഓൺലൈൻ ഗെയിം പ്രേമികളെ ആവേശത്തിലാക്കി ‘പെസ്’ ടൂർണമെന്റും നടത്തി. ലോകകപ്പ് ആവേശത്തിന്റെ ചുവടുപിടിച്ച് ഏറ്റവും കൂടുതൽ ഇടങ്ങളിൽ നടന്നത് ഫുട്‌ബോൾ മത്സരങ്ങളാണ്. സെവൻസ്, ഫൈവ്‌സ്, ത്രീസ് മത്സരങ്ങൾ വിവിധ കമ്മിറ്റികൾ സംഘടിപ്പിച്ചു. പെനാൽറ്റി ഷൂട്ട് ഒൗട്ടും പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരവുമെല്ലാം യുവതയെ ആവേശത്തിലാക്കി. പ്രാദേശികമത്സരങ്ങൾമുതൽ ജില്ല– സംസ്ഥാനതലത്തിലുമെല്ലാം മത്സരങ്ങൾ അരങ്ങേറി. കായിക മത്സരങ്ങളിലുടനീളം വലിയ പങ്കാളിത്തമാണുണ്ടായത്. ജൂലൈ 19 മുതലാണ് സ്‌പോർട്‌സ് കാർണിവൽ ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി കായിക മത്സരങ്ങൾക്കൊപ്പം കായിക പ്രദർശനങ്ങളും സംഘടിപ്പിച്ചു.










0 comments