അരുവിക്കര ജങ്ഷന്‍ സൂപ്പറാക്കും

അരുവിക്കര ജങ്ഷന്‍

സ്വന്തം ലേഖകൻ
Published on Nov 04, 2025, 11:31 PM | 1 min read
വിളപ്പില്‍
നാടിന്റെ വികസനത്തിനൊപ്പം വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഉണര്‍വേകി അരുവിക്കര ജങ്ഷന്‍ വികസനം യാഥാര്‍ഥ്യത്തിലേക്ക്. 15 കോടി ചെലവില്‍ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. നെടുമങ്ങാട്–അരുവിക്കര–-വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരുവിക്കര ജങ്ഷന്‍ വികസനംകൂടി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. റോഡ് വികസനത്തിന് 68 ഉടമകളിൽനിന്ന് ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തിയായി. വസ്തു ഏറ്റെടുക്കാൻ 2.5 കോടി ചെലവഴിച്ചു. ഏറ്റെടുത്ത ഭൂമിയിലെ നിർമിതികൾ പൊളിച്ചുമാറ്റൽ പുരോഗമിക്കുകയാണ്. ഒരുവർഷമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി. വെയ്റ്റിങ് ഷെഡും തെരുവുവിളക്കുകളും ഫുട്പാത്തും മഴവെള്ള ഡ്രെയ്‌നേജ് സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് 15 കോടിയുടെ പ്രോജക്ട്. അരുവിക്കര ഡാംമുതൽ ഫാർമേഴ്സ് ബാങ്ക് ജങ്‌ഷൻവരെയും അരുവിക്കര ജങ്‌ഷൻമുതൽ കണ്ണംകാരം പമ്പുഹൗസ് വരെയും 2.20 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും റോഡ് നിർമിക്കും. ഇവിടെ കാൽനടയാത്രക്കാര്‍ക്കായി ഫുട്പാത്തുണ്ടാകും. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയുടെ സമയം കുറയും.നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ജി സ്റ്റീഫന്‍ എംഎല്‍എ അറിയിച്ചു. യാത്രാസൗകര്യംപോലെയുള്ള അടിസ്ഥാനവികസനം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഈ പദ്ധതി വരുന്നതോടെ വിനോദസഞ്ചാരമേഖലയിലടക്കം ഉണര്‍വ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments