അഞ്ചുതെങ്ങ് സ്വദേശിക്ക് പാന്പുകടിയേറ്റു

ചിറയിൻകീഴ്
അഞ്ചുതെങ്ങിൽ യുവതിക്ക് പാന്പുകടിയേറ്റു. കൊച്ചുമേത്തൻ കടവ് തോട്ടരികം സ്വദേശി അലീന (39 അനു) യ്ക്കാണ് കടിയേറ്റത്. ഞായർ വൈകിട്ട് നാലിന് വീട്ടിലെ അടുക്കളയിൽ ചായപ്പാത്രം എടുക്കവെ അതിനുള്ളിലിരുന്ന പാമ്പ് അലീനയുടെ വലതുകൈയിൽ കടിക്കുകയായിരുന്നു. എന്നാൽ ഇത് അലീനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് കൈയിൽ വേദനയും നീരും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പാത്രത്തിനുള്ളിൽനിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ വിഷബാധ ഏറ്റിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കഴിഞ്ഞ ഏപ്രിൽ 28ന് അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിനി റോജി ഷിബു (42) വിന് വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെയും മെയ് മൂന്നി ന് പൊന്നൻവിളാകം സ്വദേശിനി ശകുന്തളയ്ക്കും (79) മെയ് എട്ടിന് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മുടിപ്പുര സ്വദേശിനി സിമിദാസി (38) ന് കിടപ്പ്മുറിയിൽ വച്ചും പാമ്പുകടിയേറ്റിരുന്നു.









0 comments