Deshabhimani

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

കടമുറിയുടെ വാടക കുടിശ്ശിക 18 ലക്ഷം; വേണ്ടെന്നുവച്ച്‌ പ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2026, 01:30 AM | 1 min read

കഴക്കൂട്ടം

മുരുക്കുംപുഴ മുണ്ടയ്ക്കൽ മിനി വ്യവസായ എസ്‌റ്റേറ്റിലെ സ്വകാര്യ കമ്പനിയുടെ 18 ലക്ഷം രൂപ വാടക കുടിശ്ശിക ഒഴിവാക്കാൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്നത് വൻ ഒത്തുകളി. ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കേണ്ട 18 ലക്ഷം രൂപ വേണ്ടെന്നുവച്ചു സ്വകാര്യ സ്‌ഥാപനത്തെ വഴിവിട്ട് സഹായിച്ചതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് അരങ്ങേറിയതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ ആർ അനിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള മുണ്ടയ്ക്കൽ മിനി വ്യവസായ എസ്റ്റേറ്റിൽ ആരോ പോളിമേഴ്സ് എന്ന പിവിസി പൈപ്പ് നിർമാണ യൂണിറ്റിന് കടമുറി ഒന്നിന് 5076 രൂപയ്‌ക്ക് മൂന്ന് മുറികൾ വാടകയ്ക്കു നൽകി. വാടക കുടിശ്ശിക ഇനത്തിൽ 2013 മുതലുള്ള 1836614 രൂപയും പലിശയും ഈടാക്കുന്നതിനായി സ്ഥാപന ഉടമയ്ക്ക്‌ എതിരെ റവന്യു റിക്കവറിക്ക്‌ മുൻ ഭരണസമിതി തീരുമാനിച്ചിരുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരം ഏറ്റെടുത്ത ഉടൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോളി പത്രോസ് ഇത് അട്ടിമറിച്ച് പൈപ്പ് കമ്പനിക്ക് വഴിവിട്ട സഹായംചെയ്‌തു. തുടർന്ന് പൈപ്പ് കമ്പനി നിർത്തിപ്പോയതോടെ എസ്‌റ്റേറ്റ് മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്കാണ് കിൻഫ്ര അപ്പാരൽ പാർക്കിൽ തൊഴിൽ തട്ടിപ്പ് നടത്തിയ പൂജാ ഗാർമെന്റ്സ് കമ്പനിയുടെ ഗോഡൗൺ കൊണ്ടുവരുന്നത്. പ്രദേശത്തെ വിവിധ സംരംഭങ്ങൾക്കായി എസ്‌റ്റേറ്റിലെ കെട്ടിടം ആവശ്യപ്പെട്ട് ഒട്ടേറെ പേർ ബ്ലോക്ക് പഞ്ചായത്തിൽ സമീപിച്ചെങ്കിലും വാടകയ്ക്കു നൽകുന്നില്ലെന്നും പൊളിക്കാൻ ഇട്ടിരിക്കുന്നുവെന്നുമാണ് അധികൃതർ മറുപടി നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home