ad
Deshabhimani

ജല അതോറിറ്റി സത്യഗ്രഹം 
15–-ാം ദിവസത്തിലേക്ക്‌

 Water Authority Satyagraha

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജലഭവനിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ജല അതോറിറ്റിയിലെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 15–ാം ദിവസത്തിലേക്ക്‌. മാനേജ്മെന്റിന്റെ പിടിവാശി കാരണം സമരം അനിശ്ചിതമായി നീണ്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കരുണാകരൻ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്‌ മാനേജ്മെന്റ്‌ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഭരണപക്ഷ സംഘടനയുടെ നിർദേശങ്ങൾക്ക് വിധേയമായാണ്‌ പ്രവർത്തിക്കുന്നത്‌. ഗർഭിണികൾ, അംഗപരിമിതർ, മാറാരോഗികൾ, അനുകമ്പാർഹമായ ആനുകൂല്യങ്ങൾ കിട്ടേണ്ട ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സമരം. ചൊവ്വാഴ്‌ച എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജേഷ് ആർ ചന്ദ്രൻ അധ്യക്ഷനായി. ഒ ആർ ഷാജി സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home