കേരളം ഉറ്റുനോക്കിയ തിരുവനന്തപുരം മാതൃക

മാതൃകയായി ‘ഗോടെക്’
പൊതുവിദ്യാഭ്യാസമേഖലയിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യം നേടുന്നതിനായി ആവിഷ്‌കരിച്ച ഗോടെക് പദ്ധതി മറ്റു ജില്ലാപഞ്ചായത്തുകളും മാതൃകയാക്കി. ജില്ലാപഞ്ചായത്തിനുകീഴിലുള്ള 78 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കി. ഇംഗ്ലീഷിലെ ആശയവിനിമയം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രത്യേകം അധ്യാപകരെയും ഗോടെക് അംബാസഡർമാരെയും നിയോഗിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് ജില്ലാപഞ്ചായത്തിന്റെ ഗോടെക് സ്റ്റാളായിരുന്നു. പരിപാടിക്കെത്തിയ മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി വിദ്യാർഥികൾ ഇംഗ്ലീഷിലാണ് ആശയവിനിമയം നടത്തിയത്. വിദ്യാഭ്യാസമേഖലയിൽ അക്കാദമിക നിലവാരം ഉയർത്താനും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതികൾ ആവിഷ്‌കരിച്ചു. എല്ലാ സ്‌കൂളുകൾക്കും മികച്ച കെട്ടിടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫർണിച്ചർ ഉണ്ടായിരുന്നില്ല. 73 സ്‌കൂളുകളിലേക്കും മുഴുവൻ ഫർണിച്ചറും നൽകാനായി. എല്ലാ സ്‌കൂളുകളിലും സോളാർ പാനലുകൾ സ്ഥാപിച്ചു. 26 സ്‌കൂളുകളിൽ ജിമ്മുകളും ഒരുക്കി. സർഗവായന സമ്പൂർണ വായന എന്ന പേരിൽ എല്ലാ സ്‌കൂളുകളിലും ലൈബ്രറികൾ സജ്ജമാക്കി ലൈബ്രേറിയൻമാരെയും നിയമിച്ചു. 12,000 രൂപവീതം ഇവർക്ക് ഓണറേറിയവും നൽകുന്നു. സൗജന്യ ഡയാലിസിസ് 21 സ്വകാര്യ ആശുപത്രികളുമായി ചേർന്ന് നടപ്പാക്കിയ സൗജന്യ ഡയാലിസിസ് പദ്ധതി നിരവധിപേർക്കാണ് സഹായകമായത്. അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് വീട്ടിൽ മരുന്നെത്തിക്കുന്ന പദ്ധതിയും നടപ്പാക്കി. എല്ലാ ആശുപത്രികളിലും അവശ്യമരുന്ന് എത്തിച്ചു. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകളും ഓക്‌സിജൻ പ്ലാന്റുകളും സ്ഥാപിച്ചു. ചരിത്രത്തിലാദ്യമായി ഫാം ഫെസ്റ്റ് ജില്ലയിലെ എല്ലാ ഫാമുകളെയും സഹകരിപ്പിച്ച് പെരിങ്ങമ്മലയിൽ നടത്തിയ ഫാം ഫെസ്റ്റ് പുതിയ തുടക്കമായി. കാർഷികവൃത്തി ലാഭകരമാക്കാനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ഇത് സഹായകമായി. മാനസികരോഗം ഭേദമായവരെ പുനരധിവസിപ്പിക്കുന്ന വെഞ്ഞാറമൂട്ടിലെ കെയർ ഹോം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 275 ഭിന്നശേഷിക്കാർക്ക് ട്രൈ സ്‌കൂട്ടറുകൾ നൽകി. നൂറോളം ഇലക്ട്രിക് വീൽചെയറുകളും വിതരണം ചെയ്യാനും കഴിഞ്ഞു.








0 comments