പോര്‍ട്ടിന്റെ അമരത്തുണ്ട് പനിയടിമ

പോർട്ട് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ജെ പനിയടിമ തെന്നൂർക്കോണത്ത് വോട്ട് അഭ്യർത്ഥിച്ചെത്തിയപ്പോൾ
സ്വന്തം ലേഖിക
Published on Dec 04, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കണ്ണെത്താദൂരത്തുനിന്ന് കൈയകലത്തില്‍ കൂറ്റന്‍ കപ്പലുകള്‍ അടുക്കുന്നൊരു നാട്. കേരളത്തിന്റെ വികസന സ്വപ്‌നങ്ങളുടെ നാട്. ആ നാടിനൊപ്പം വികസനത്തിലേക്ക് കുതിക്കുന്ന നിരവധി ഭൂപ്രദേശങ്ങളിലൊന്നാണ് കോർപറേഷനിലെ പോർട്ട് വാർഡ്. മുല്ലൂർ, വെങ്ങാനൂർ, കോട്ടപ്പുറം വാർഡുകളിലെ സ്ഥലങ്ങൾ കൂട്ടിച്ചേർത്താണ് പോര്‍ട്ട് വാര്‍ഡ് രൂപീകരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാൽ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി യാഥാർഥ്യമായപ്പോൾ തീരദേശത്തിന്റെ സ്വപ്‌നങ്ങളും പൂവണിയുകയാണ്. കഴിഞ്ഞ അഞ്ചുവർഷമായി പോർട്ടിലെ ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും കൂടെയുള്ള ജനപ്രതിനിധിയാണ് ജെ പനിയടിമ. കോട്ടപ്പുറം വാർഡിലെ കൗൺസിലറായ അദ്ദേഹംതന്നെയാണ് ഇത്തവണ പോർട്ടിൽനിന്ന് എൽഡിഎഫിനുവേണ്ടി ജനവിധി തേടുന്നത്. സിപിഐ അംഗവും കോര്‍പറേഷന്‍ മത്സ്യമേഖലാ വർക്കിങ് ഗ്രൂപ്പ് ചെയർമാനുമാണ്. കോര്‍പറേഷന്റെ ബജറ്റ് അനുബന്ധ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളി, തീരദേശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ ജനങ്ങള്‍ക്കായി എന്നും നിലകൊള്ളുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ കൃത്യമായി നേടിയെടുക്കുന്നതിന് കൗണ്‍സിലര്‍ എന്ന നിലയില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. "ഞാൻ മത്സ്യത്തൊഴിലാളിയാണ്. എന്റെ നാട്ടിലെ ജനങ്ങളെ കേള്‍ക്കാന്‍ എന്നും ഞാനുണ്ടാകും. മത്സ്യബന്ധന ഉപാധികള്‍, കുട്ടികളുടെ വിദ്യാഭ്യാസം, നല്ല താമസസ്ഥലം, കുടിവെള്ളം എന്നിങ്ങനെ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റേണ്ടത് എന്റെ കടമയാണ്. അത് നിര്‍വഹിക്കാന്‍ അവരിലൊരാളായി ഒപ്പമുണ്ടാകും'– പനിയടിമ പറയുന്നു.








0 comments