ad
Deshabhimani

സമഗ്രശിക്ഷാ കേരളം ജില്ലാ സെലക്‌ഷൻ ക്യാമ്പ്

സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിലേക്കുള്ള സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ സെലക്‌ഷൻ ക്യാമ്പ് ജി സ്റ്റീഫൻ എംഎൽഎ ഗവ. ജി വി രാജ സ്റ്റേഡിയത്തിൽ  ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിലേക്കുള്ള സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ സെലക്‌ഷൻ ക്യാമ്പ് ജി സ്റ്റീഫൻ എംഎൽഎ ഗവ. ജി വി രാജ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2025, 12:22 AM | 1 min read

വിളപ്പിൽ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലാ സെലക്‌ഷൻ ക്യാമ്പ് ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗവ. ജി വി രാജ സ്പോർട്സ് സ്കൂൾ സ്റ്റേഡിയത്തിൽ ബോൾ എറിഞ്ഞാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ തിരുവനന്തപുരം ജില്ലയ്ക്കുവേണ്ടി മത്സരിക്കാനുള്ളവരെ തെരഞ്ഞെടുക്കാനാണ് ക്യാമ്പ്. കഴിഞ്ഞവർഷം ആദ്യമായി നടത്തിയ ഇൻക്ലൂസീവ് കായികമേളയിൽ തിരുവനന്തപുരം ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഗവ. ജി വി രാജ സ്പോർട്സ് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ 12 ബിആർസി പരിധിയിലെ വിദ്യാലയങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. എസ്എസ്‌കെ തിരുവനന്തപുരം ഡിപിസി ഡോ. ബി നജീബ്, ഡിപിഒ ബി ശ്രീകുമാരൻ, സ്പെഷ്യൽ എഡ്യുക്കേറ്റർ ഡോ. എം എസ് അനുലാൽ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home