പാചകവാതക കൊള്ളയ്‌ക്കെതിരെ പ്രതിഷേധം

വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ കമ്മിറ്റി തമ്പാനൂർ ആർഎംഎസിനു മുന്നിൽ നടത്തിയ പ്രതിഷേധം
തിരുവനന്തപുരം
ഹോട്ടൽ മേഖലയെ തകർക്കുന്ന വാണിജ്യ ഗ്യാസ് വില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപാരി വ്യവസായി സമിതി പന്തം കൊളുത്തി പ്രകടനം നടത്തി. പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ആർഎംഎസിനു മുന്നിലേക്ക് നടത്തിയ പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം സി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ പ്രദീപ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ശൈലേഷ് കുമാർ, എ ബാബു, സി സന്തോഷ്, മൊബൈൽ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ഷജീർ റഹ്മാൻ, സി ഷാജി എന്നിവർ സംസാരിച്ചു.










0 comments