എൽഡിഎഫ് സ്ഥാനാർഥികളുടെ ബോർഡുകൾ നശിപ്പിച്ചു

ചെമ്മരുതി നടയറ വാർഡ് എൽഡിഎഫ് സ്ഥാനാർഥി എം ആർ അഖിലയുടെ പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചനിലയിൽ
വർക്കല
ചെമ്മരുതിയിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കണ്വാശ്രമം ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന പഞ്ചായത്ത് 18–-ാം വാർഡ് നടയറയിലെ എൽഡിഎഫ് സ്ഥാനാർഥി എം ആർ അഖിലയുടെ ഫ്ലക്സ് ബോർഡുകളാണ് നശിപ്പിച്ചത്. പരാജയഭീതി പൂണ്ട കോൺഗ്രസ്–-ബിജെപി പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ എം ചെമ്മരുതി ലോക്കൽ സെക്രട്ടറി ടി എം സിനിമോൻ ആവശ്യപ്പെട്ടു.








0 comments