ടിയാർസി സ്മാരക പുരസ്കാരം *വിദ്യാധരൻ മാസ്റ്റർക്ക്

പൊന്നാനി
നാടക നടനും സംവിധായകനുമായ ടിയാർസി സ്മാരക പുരസ്‌കാരം സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ടിയാർസി കലാ, സാംസ്‌കാരിക വേദിയും റെഡ് പവർ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും ചേർന്നാണ് ടിയാർസി സ്മാരക പുരസ്‌കാരം നൽകിവരുന്നത്. ടിയാർസി അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഞായർ വൈകിട്ട് നാലിന് പനമ്പാട് വെസ്റ്റ് നവോദയം വായനശാല പരിസരത്ത് നടക്കും. അനുസ്മരണ സമ്മേളനം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്യും. കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ അനുസ്മരണ പ്രഭാഷണം നടത്തും. നാടക, കലാമേഖലയിൽ പ്രവർത്തനമികവിന് എ കെ ബാലൻ, ടി എം മുബിഹഖ് എന്നിവരെ ആദരിക്കും. ഡോക്ടറേറ്റ് നേടിയ സ്നേഹ മുരളീധരൻ, സൂര്യ പൊറ്റമ്മൽ എന്നിവരെ അനുമോദിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അജിത്ത് താഴത്തേൽ, രജീഷ് മമ്മനാട്ടേൽ, ടി രവീന്ദ്രൻ, പി നാരായണൻ, അരവിന്ദൻ മാറഞ്ചേരി എന്നിവർ പങ്കെടുത്തു.









0 comments